പരിചയപ്പെടാം, പുതിയ പുസ്തകങ്ങൾ
പ്രൊഫ. ടി.പി.കുഞ്ഞിക്കണ്ണനും ഡോ. കാവുമ്പായി ബാലകൃഷ്ണനും ചേർന്ന് എഡിറ്റു ചെയ്ത *പരിഷത്ത് @ 60- ശാസ്ത്ര പ്രചാരണത്തിന്റെ ജനകീയ മാതൃക* എന്ന പുസ്തകം ഇപ്പോൾ ലഭ്യമാണ്.
പരിഷത്ത് @ 60 – ശാസ്ത്ര പ്രചാരണത്തിന്റെ ജനകീയ മാതൃക –
എഡിറ്റർമാർ
പ്രൊഫ. ടി.പി.കുഞ്ഞിക്കണ്ണൻ, ഡോ. കാവുമ്പായി ബാലകൃഷ്ണൻ
കഴിഞ്ഞ ആറു പതിറ്റാണ്ടുകളിലായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേരളത്തിന് എന്തൊക്കെ നൽകി ? അത് കേരള സമൂഹത്തിൽ നിന്ന് എന്തൊക്കെ ഉൾക്കൊണ്ടു ? കേരളത്തിന്റെ സാമൂഹ്യ മാറ്റത്തിൽ ഈ പ്രസ്ഥാനം എന്തൊക്കെ പങ്കുവഹിച്ചു ? തുടങ്ങിയ കാര്യങ്ങൾ സംഘടനാപരവും ജനകീയമായി പ്രതിപാദിക്കുന്ന പുസ്തകം. കേരള നവോത്ഥാനത്തെക്കുറിച്ച് പഠിക്കുന്ന വിദ്യാർത്ഥികൾക്കും ജനകീയ ശാസ്ത്രപ്രവർത്തകർക്കും അനിവാര്യമായ പാഠപുസ്തകമായിരിക്കും ഇത്.
കേരളത്തിന്റെ വളർച്ചയോടൊപ്പം പരിഷത്ത് പിന്നിട്ട പാതകളും ഏറ്റെടുത്ത കടമകളും ഈ ഗ്രന്ഥത്തിൽ വിവിധ തരത്തിലുള്ള വിലയിരുത്തലുകൾക്ക് വിധേയമാക്കിയിട്ടുണ്ട്. 29 മൗലിക ലേഖനങ്ങൾ ഉൾക്കൊള്ളുന്ന ഈ സമാഹാരം തൃശ്ശൂരിൽ നടന്ന 60-ാമത് വാർഷിക സമ്മേളന ഉപഹാരമാണ്.
പരിഷത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് സംഘടനാപരമായി നേതൃത്വം നൽകിയവരും പരിഷത്തിനെ സ്നേഹപൂർവ്വം നോക്കി കാണുന്ന കേരളത്തിലെ പ്രഗൽഭരും അഭിപ്രായങ്ങൾ ഇതിൽ സ്വതന്ത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. വിവിധ അധ്യായങ്ങളിൽ ഡോ. എം.പി. പരമേശ്വരൻ , ഡോ. ബി.ഇക്ബാൽ , ഡോ. ആർ.വി.ജി. മേനോൻ, ഡോ. കാവുമ്പായി ബാലകൃഷ്ണൻ, പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണൻ , ടി.ഗംഗാധരൻ, കെ.കെ.കൃഷ്ണകുമാർ , കെ.ശ്രീധരൻ , ഒ എം ശങ്കരൻ , കെ.ടി.രാധാകൃഷ്ണൻ, പ്രൊഫ എസ്. ശിവദാസ് , പ്രൊഫ. പി.കെ രവിന്ദ്രൻ , ആർ. രാധാകൃഷ്ണൻ, ഡോ. കെ.പി. കണ്ണൻ, എൻ. വേണഗോപാലൻ, ടി. രാധാമണി, ജോജി കൂട്ടുമ്മൽ , എസ്. ശ്രീജിത്ത് , പ്രൊഫ. കെ.സച്ചിദാനന്ദൻ , ഡോ. ടി.എം തോമസ് ഐസക്ക് , കെ.കെ ശൈലജ, ഡോ. എസ്. എം വിജയാനന്ദ്, ഡോ. ജിജു. പി. അലക്സ് , ഡോ. ജെ. ദേവിക, ഡോ.സി.പി രാജേന്ദ്രൻ , ശ്രുതി ലാൽ മാലോത്ത് എന്നിവര്‍ ഉൾപ്പെടുന്നു.
മൂന്നു ഭാഗങ്ങളായി വേർതിരിച്ച ഈ ഗ്രന്ഥം ചരിത്രവീഥികൾ, പര്യാലോചനകൾ , പ്രതിനിധികൾ എന്നിവയായി തിരിച്ചിരിക്കുന്നു. ഭാഗം 3 ൽ അരവിന്ദ് ഗുപ്ത, വിവേക് മെണ്ടേരിയോ , സബ്യസാചി മുഖർജി
എന്നിവരുടെ Kssp inspire me, Kssp and the scientific ideology, Science reason and Humanity an alliance for progress എന്നീ മൂന്ന് ഇംഗ്ലീഷ് ലേഖനങ്ങളും ഉൾപ്പെടുന്നു
വിപിൻദാസ് കവർ പേജ് ലേ ഔട്ട് ചെയ്ത ഈ പുസ്തകത്തിന്റെ മുഖവില 450. രൂപയാണ്. പരിഷത്തിന്റെ തൃശ്ശൂർ പബ്ലിക്കേഷൻ വിഭാഗത്തിൽ ഇപ്പോൾ ഈ പുസ്തകം ലഭ്യമാണ്. ഡിസംബർ 1 മുതൽ എല്ലാ ജില്ലാ ഭവനുകളിലും സമത ഓൺലൈൻ സ്റ്റോറിലും പരിഷത്ത് പ്രവർത്തകരിൽ നിന്നും പുസ്തകം ലഭ്യമാകും.