സമഗ്ര മാലിന്യ സംസ്കരണം – മലപ്പുറത്ത് സംസ്ഥാന സെമിനാർ സംഘടിപ്പിച്ചു

0

ബോധവൽക്കരണത്തിന്റെ ഘട്ടം കടന്ന് പ്രവർത്തനങ്ങളുടെ ഘട്ടത്തിലേക്ക് മാലിന്യ സംസ്കരണം എത്തേണ്ടിയിരിക്കുന്നുവെന്ന് അനുഭവങ്ങളുടെ വെളിച്ചത്തിൽ സെമിനാർ സാക്ഷ്യപ്പെടുത്തി.

25 നവംബർ 2023

പുറത്തൂർ / മലപ്പുറം

ഉറവിട മാലിന്യ സംസ്കരണം ഓരോ വ്യക്തിയുടേയും സംസ്കാരമായി മാറിയെങ്കിൽ മാത്രമേ നാട്ടിൽ സമഗ്ര മാലിന്യ സംസ്കരണം സാധ്യമാകൂ എന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പുറത്തൂരിൽ സംഘടിപ്പിച്ച മാലിന്യ പരിപാലനം സംസ്ഥാനതല സെമിനാർ വിലയിരുത്തി.

ബോധവൽക്കരണത്തിന്റെ ഘട്ടം കടന്ന് പ്രവർത്തനങ്ങളുടെ ഘട്ടത്തിലേക്ക് മാലിന്യ സംസ്കരണം എത്തേണ്ടിയിരിക്കുന്നുവെന്ന് അനുഭവങ്ങളുടെ വെളിച്ചത്തിൽ സെമിനാർ സാക്ഷ്യപ്പെടുത്തി.

പുത്തനിന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം എന്ന മുദ്രാവാക്യവുമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തുന്ന വികസന ക്യാമ്പയിന്റെ ഭാഗമായാണ് പരിഷത്ത് ജില്ലാ കമ്മിറ്റി തിരൂർ മേഖല പുറത്തൂർ ഗ്രാമപഞ്ചായത്തിൽ സമഗ്ര മാലിന്യ പരിപാലനം സംസ്ഥാനതല സെമിനാർ സംഘടിപ്പിച്ചത്.

പുറത്തൂർ ഗവ.ഹൈസ്‌കൂളിൽ നടത്തിയ പരിപാടി കില ഡയറക്ടർ ജനറൽ ഡോ.ജോയ് ഇളമൺ ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന സെഷനിൽ ടി.സി. ഭരതൻ , ഷീബ എന്നിവർ സ്വാഗതഗാനം ആലപിച്ചു. പുറത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുഹറ ആസിഫ് ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സംഘാടക സമിതി ചെയർമാനായ പുറത്തൂർ ഗ്രാമപഞ്ചായത്ത് ചെയർമാൻ സി.ഒ. ശ്രീനിവാസൻ അദ്ധ്യക്ഷനായി.
ആശംസകൾ അർപ്പിച്ചു. പിടിഎ പ്രസിഡന്റ് ജി.രാമക്യഷ്ണൻ ആശംസകൾ അർപ്പിച്ചു.
പുറത്തൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ.ടി. പ്രശാന്ത് സ്വാഗതം പറഞ്ഞു.
പരിഷത്ത് ജില്ലാ വികസന ഉപസമിതി ചെയർമാൻ എ. ശ്രീധരൻ നന്ദി രേഖപ്പെടുത്തി.

തുടർന്നുള്ള വിഷയാവതരണങ്ങളിൽ കില സീനിയർ അർബൻ ഫെല്ലോ ഡോ.കെ രാജേഷ് മോഡറേറ്ററായി. മാലിന്യ പരിപാലനം തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പങ്ക് എന്ന വിഷയം പ്രൊഫ. പി. കെ. രവീന്ദ്രനും ജൈവ മാലിന്യ സംസ്ക്കരണം, പ്രശ്‌നങ്ങളും സാദ്ധ്യതകളും എന്ന വിഷയം ഡോ. പി.എൻ.ദാമോദരനും അവതരിപ്പിച്ചു.

തുടർന്ന്, ജൈവ മാലിന്യ സംസ്ക്കരണം വേറിട്ട മാതൃകകൾ എന്ന സെഷനിൽ കുന്ദംകുളം മാതൃക – വി. മനോജ് കുമാർ , കുമ്പിടി മാത്യക – നിയാസ് പി.വി , ദ്രവ മാലിന്യം സമഗ്ര സമീപനത്തിൻ്റെ ആവശ്യകത എന്ന സെഷനിൽ ഡോ.ലത രാമൻ, അജൈവ മാലിന്യ പരിപാലനം : മുന്നോട്ടുള്ള വഴികൾ -ജയൻ ചമ്പക്കുളം, അജൈവ മാലിന്യ പരിപാലനം വേറിട്ട മാതൃകകളുടെ അവതരണങ്ങളിൽ ഹരിയാലി മോഡൽ – മണലിൽ മോഹനൻ , പുറത്തൂർ മോഡൽ – കെ. ഉമ്മർ എന്നീ അവതരണങ്ങൾ നടന്നു. ഡോ. കെ. രാജേഷ് ഭാവി പ്രവർത്തനങ്ങൾ അവതരിപ്പിച്ച് ക്രോഡീകരണം നടത്തി.

പുത്തനിന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം കാമ്പയിനിനെക്കുറിച്ച് പരിഷത്ത് സംസ്ഥാന സെക്രട്ടറി എൻ. ശാന്തകുമാരി വിശദീകരിച്ചു.

കൊട്ടാരക്കരയിലെ ഹരിത കർമ സേനാംഗമായ വിലാസിനിയമ്മക്കായി ജില്ലയിലെ ഐ ആർ ടി സി ഹരിത സഹായ സംഘാംഗങ്ങളിൽ നിന്ന് ശേഖരിച്ച തുക സംസ്ഥാന കോർഡിനേറ്റർ ജയൻ ചമ്പക്കുളത്തിന് സെമിനാറിൽ വച്ച് കൈമാറി.

പരിഷത്ത് വികസന ഉപസമിതി ജില്ലാ കൺവീനർ ജയ് സോമനാഥൻ വി. കെ. നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *