സ്റ്റാന്റേർഡ് മോഡൽ തിരുത്താൻ ചെന്നൈ ശാസ്ത്രജ്ഞർ

0

പദാർത്ഥങ്ങളിൽ അടങ്ങിയിരിക്കുന്ന മൗലിക കണികകളെയും അവയുടെ സ്വഭാവവിശേഷങ്ങളെയും അവ തമ്മിലുള്ള പാരസ്പര്യ പ്രതിപ്രവർത്തനങ്ങളെയും അധികരിച്ച് നടത്തിയ പഠനങ്ങൾ പ്രപഞ്ചത്തിൽ സ്റ്റാന്റേര്‍ഡ് മോഡൽ എന്നാണ് അറിയപ്പെടുന്നത്. സ്റ്റാന്‍ഫേർഡ് മോഡലിന് അപ്പുറമുള്ള ഭൗതികത്തിനായുള്ള അന്വേഷണം ഇന്നൊരു സുപ്രധാന ഗവേഷണ രംഗമാണ്. പ്രാഥമിക കണികകളുടെ സൂക്ഷ്മ ലോകത്തെ സംബന്ധിച്ച പൂർണമായ വിശദീകരണമല്ല സ്റ്റാന്റേര്‍ഡ് മോഡൽ എന്നതിന് ചില തെളിവുകൾ അടുത്ത കാലത്ത് ലഭ്യമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ചെന്നൈ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസിലെ (TMS) ശാസ്ത്രജ്ഞർ ഫിസിക്കൽ റെവ്യൂഡ് (Physical reviewd) എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധം ശാസ്ത്രലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്.
സേണിലെ (CERN) LHCb(Large Hadron Collider beauty) പരീക്ഷണങ്ങളിൽ നിന്നുള്ള നിരീക്ഷണങ്ങളെ ആധാരമാക്കി ചെന്നൈ ശാസ്ത്രജ്ഞർ ചില കണക്കൂകൂട്ടലുകൾ നടത്തി. ഒരു പ്രത്യേക പാരസ്പര്യ പ്രതിപ്രവർത്തനത്തിന്റെ സ്റ്റാന്റേര്‍ഡ് മോഡൽ പ്രകാരമുള്ള പ്രവചനങ്ങൾ അതിലംഘിക്കപ്പെടുന്നു എന്നതിന് വ്യക്തമായ തെളിവുകൾ ലഭിച്ചതായി IMS ലെ ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു. ഒരു നൂതന ഭൗതികം രൂപപ്പെടുന്നതിന്റെ പരോക്ഷമായതെളിവുകളായി അവർ ഇതിനെ കാണുന്നു.
ചെന്നൈ സംഘം പഠിച്ച പാരസ്പര്യ പ്രതിപ്രവര്‍ത്തനത്തില്‍ ഉള്‍പ്പെട്ടത് ബി-മെസോണ്‍ എന്ന കണികയുടെ ക്ഷയം (decay) ആണ്. ബിമെസോണ്‍ ക്ഷയിക്കുമ്പോള്‍ വെക്ടര്‍-കെയോണ്‍ മെസോണ്‍ (vector-kaon meson) എന്ന ഭാരംകുറഞ്ഞ ബോസോണും ഒരു ജോ‍ഡി മ്യുവോണും (ഇലക്ട്രോണിന്റെ ഭാരം കൂടിയ ചാര്‍ച്ചക്കാരന്‍) അതിന്റെ പ്രതികരണവും ഉണ്ടാകുന്നു. സ്വാദ് (flavor) എന്നറിയപ്പെടുന്ന ഒരു ക്വാണ്ടം സംഖ്യയില്‍ മാറ്റം വരുന്ന, എന്നാല്‍ ചാര്‍ജില്‍ മാറ്റം വരാത്ത ഈ പ്രക്രിയ തികച്ചും ആകര്‍ഷകമാണ്. മൗലികകണങ്ങളുടെ ക്വാണ്ടം സ്വഭാവം കൊണ്ടുമാത്രമാണ് ഈ പ്രക്രിയ സംഭവിക്കുന്നത്. ഭാരം കൂടിയ കത്തികളുടെ നൈമിഷിക സൃഷ്ടിഫലത്തില്‍ ഉള്‍ക്കൊള്ളുന്ന പ്രക്രിയയാണിത്. ലൂപ് ‍ഡയഗ്രം (loop diagram) എന്നാണ് ഈ പ്രക്രിയ അറിയപ്പെടുന്നത്.
കൂടുതല്‍ പ്രബലമായ പ്രക്രിയകളില്‍നിന്നുള്ള സിഗ്നലുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ലഘുപ്രക്രിയയില്‍നിന്നുള്ള സിഗ്നലുകള്‍ അതിദുര്‍ബലമാകുന്നു. സദൃശ്യമാകുന്ന ലൂപ് പ്രക്രിയ പോലുള്ളവ സാധ്യമാകുന്ന ന്യൂട്രല്‍ പ്രവാഹങ്ങളുടെ സ്വഭാവം മൂലം വീണ്ടും അടിച്ചമര്‍ത്തപ്പെടുന്നു. സിഗ്നലിന്റെ ശോഷണം മൂലം സ്റ്റാന്റേഡ് മോഡലിന്റെ ഉല്ലംഘനത്തോട് പ്രതികരിക്കുവാന്‍ ഇവയ്ക്ക് കഴിയുന്നില്ല. സ്റ്റാന്റേഡ് മോഡലിനെ അടിസ്ഥാനമാക്കിയുള്ള സൈദ്ധാന്തിക ഗണനങ്ങള്‍ സോണിലെ LHCB നിന്നുള്ള പരീക്ഷണാത്മക നിരീക്ഷണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കണ്ട പൊരുത്തമില്ലായ്മ ചൂണ്ടിക്കാണിച്ചത് ചൈന്നൈ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സിലെ ശാസ്ത്രജഞരായ റൂസമണ്ഡലും രാഹുല്‍ സിന്ഹയും ആണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് സറ്റാന്റേഡ് മോഡലിംഗ് തിരുത്തല്‍ വേണ്ടിവരുമെന്നും അതുവഴി ഒരു നൂതന ബൗദ്ധികം രൂപപ്പെടുമെന്നും അവര്‍ പ്രവചിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *