‘ഗുണമേന്മയുള്ള വിദ്യാഭ്യാസം’ ജില്ലാതല ശില്പശാല

0

%e0%b4%97%e0%b5%81%e0%b4%a3%e0%b4%ae%e0%b5%87%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%af%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%ad%e0%b5%8d%e0%b4%af

എറണാകുളം : ‘ഗുണമേന്മയുള്ള വിദ്യാഭ്യാസം’ എറണാകുളം ജില്ലാതല ശില്പശാല പുത്തൻകുരിശ് യു.പി. സ്കൂളിൽ നടന്നു രാവിലെ 10.30 ന് ശാസ്ത്രഗതി എഡിറ്റർ ഡോ എൻ ഷാജി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ വിഷയ സമിതി ചെയർപേഴ്സൺ കെ.ജയശ്രി ടീച്ചർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം ലീനാ മാത്യു ആശംസകളർപ്പിച്ചു. മേഖലാ സെക്രട്ടറി അജയൻ സ്വാഗതം പറഞ്ഞു. നിർവാഹകസമിതി അംഗങ്ങളായ സജി ജേക്കബ്, എ.പി.മുരളിധരൻ എന്നിവർ വിഷയാവതരണം നടത്തി. തുടർന്ന് നടന്ന ഗ്രൂപ്പ് ചർച്ചയിൽ നിരവധി നിർദേശങ്ങൾ ഉയർന്നു വന്നു . അക്കാദമിക് നിലവാരം ഉയർത്തുന്നതിന് ജില്ലയിലെ അധ്യാപക സുഹൃത്തുകൾ ആരംഭിച്ചിട്ടുള്ള ഗവേഷണാത്മക പ്രവത്തനങ്ങങ്ങളിൽ കൂടുതൽ അധ്യാപകരെയും വിദ്യാലയങ്ങളെയും പങ്കാളികളാക്കാന്‍ തീരുമാനിച്ചു. ജില്ലാസെക്രട്ടറി കെ.കെ.ഭാസ്കരൻ ക്യാമ്പയിനിന്റെ ഭാഗമായി ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങൾ വിശദീകരിച്ചു. മേഖലാതല കൂടിയിരുപ്പുകൾ, പഞ്ചായത്ത്തല ചർച്ചകൾ, വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചും വീട്ടുമുറ്റങ്ങളിലുമായി ജില്ലയിൽ 100 സംവാദങ്ങൾ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു. നിർവ്വാഹകസമിതി അംഗങ്ങളായ കെ.ആർ ശാന്തിദേവി , വി.എ.വിജയകുമാർ, ജില്ലാ പ്രസിഡന്റ് കെ.എസ് രവി തുടങ്ങിയവർ പങ്കെടുത്തു. വിവിധ മേഖലകളിൽ നിന്നായി 52 പേർ പങ്കെടുത്ത ശില്പശാല വൈകിട്ട് 4ന് സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *