എസ്.മോഹനൻ – ആദരാഞ്ജലികള്‍

0

ശാസ്ത്രസാഹിത്യ പരിഷത്ത് കരുനാഗപ്പള്ളി മേഖലാ സെക്രട്ടറിയും, ജില്ലാ ബാലവേദി കൺവീനറുമായി പ്രവർത്തിച്ചിരുന്ന കുലശേരപുരം, ആദിനാട് വടക്ക്, വയലിത്തറയിൽ എസ്.മോഹനൻ (എസ്‌മോ) പെട്ടന്നുണ്ടായ അസുഖത്താൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് മരണപ്പെട്ടു. എൽ ഐ സി എജെന്റ്സ് അസ്സോസ്സിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ആണ്. ഇന്നത്തെ കരുനാഗപ്പള്ളി മേഖലയെയും പ്രവർത്തകരെയും വാർത്തെടുക്കുന്നതിലും എസ്‌മോയുടെ സംഘടനാ-സംഘാടന പാടവം അവിസ്മരണീയമാണ്. ഇപ്പോൾ മുഖ്യധാരയിൽ ഇല്ല എങ്കിലും പ്രതിസന്ധി ഘട്ടത്തിലും പ്രദേശത്ത് നടക്കുന്ന പ്രധാന പ്രവർത്തനങ്ങളിലും പരിഷത്തിനെ സഹായിക്കാൻ മുന്നിലുണ്ടാകുമായിരുന്നു.
ഭാര്യ പരിഷത്ത് അംഗമായ സുജാത ടീച്ചർ കുലശേഖരപുരം ഹയർ സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പൽ ആണ്.മക്കൾ B Tech കഴിഞ്ഞ ജാനുവും മെഡിസിൻ അവസാനവർഷ വിദ്യാര്‍ഥി ദേവുവും

Leave a Reply

Your email address will not be published. Required fields are marked *