പരിഷത്ത് സംസ്ഥാന പ്രവർത്തക ക്യാമ്പ് സ്വാഗതസംഘ രൂപീകരിച്ചു
കോഴിക്കോട്: ഒക്ടോബർ 12, 13 തീയ്യതികളിൽ കോഴിക്കോട് ജില്ലയിലെ മടപ്പള്ളിയിൽവെച്ചു നടക്കുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രവർത്തക ക്യാമ്പിൻ്റെ വിജയകരമായ നടത്തിപ്പിനായി ഒഞ്ചിയം കാരക്കാട് എം എൽ പി സ്കൂളിൽ വിപുലമായ സ്വാഗതസംഘ രൂപീകരണ യോഗം നടന്നു.
യോഗത്തിൽ കോഴിക്കോട് ജില്ലാ സെക്രട്ടറി വി കെ ചന്ദ്രൻ സ്വാഗതം ആശംസിച്ചു. ജില്ലാ പ്രസിഡണ്ട് ബി മധു അദ്ധ്യക്ഷത വഹിച്ച യോഗം പരിഷത്ത് മുൻ ജനറൽ സെക്രട്ടറി കെ ടി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രവർത്തക ക്യാമ്പിനോടനുബന്ധിച്ച് കോഴിക്കോട് ജില്ലയിൽ നടക്കുന്ന അനുബന്ധപരി പാടികളുടെ രൂപരേഖ സംസ്ഥാന സെക്രട്ടറി എൻ ശാന്തകുമാരി വിശദീകരിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ വിവിധ സംഘടനാ പ്രതിനിധികളും ജനപ്രതിനിധികളുമായ സത്യൻ (വടകര മുസിപ്പൽ സ്റ്റാൻ്റിങ്ങ് കമ്മറ്റി അംഗം), പി ശ്രീധരൻ, പി സോമൻ,പി രാജൻ, രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്ത് സംസാരിച്ചു. ഒഞ്ചിയം മേഖലാ പ്രസിഡണ്ട് പ്രേമൻ സ്വാഗതസംഘം പാനൽ അവരിപ്പിച്ചു. പാലേരി രമേശൻ ടി.പി ബിനീഷ് ആർ ഗോപാലൻ എന്നിവർ രക്ഷാധികാരികളും ,വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ഗിരിജ ചെയർപേഴ്സനും , ബി മധു ജനറൽ കൺവീനറും ,ശ്യാമ എസ് ട്രഷററുമായി സ്വാഗതസംഘം നിലവിൽവന്നു. ഒഞ്ചിയം മേഖലാ സെക്രട്ടറി സോമസുന്ദരൻ നന്ദി പ്രകാശിപ്പിച്ചു. നിർവാഹകസമിതി അംഗങ്ങൾ ജില്ലാ കമ്മിറ്റി അംഗങ്ങൾ,മേഖലാ കമ്മറ്റി അംഗങ്ങൾ പൊതുപ്രവവർത്തകർ ഉൾപ്പടെ സ്വാഗതസംഘം രൂപീകരണയോഗത്തിൽ നല്ല പങ്കാളിത്തം ഉണ്ടായി.