നിലമ്പൂരിൽ ദ്വിദിന സംഘടനാ വിദ്യാഭ്യാസ ക്യാമ്പ്
02 സെപ്റ്റംബർ, 2023
മലപ്പുറം
നിലമ്പൂർ: നിലമ്പൂർ മേഖല സംഘടനാ വിദ്യാഭ്യാസ ക്യാമ്പ് മൈലാടിയിൽ നടന്നു. നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം സഹിൽ അകമ്പാടം ഉദ്ഘാടനം ചെയ്തു. പി.കെ.ബാലകൃഷ്ണൻ, വി.വി.മണികണ്ഠൻ, കെ.അരുൺകുമാർ, ശ്രീജ, കെ.കെ.രാധാകൃഷ്ണൻ ,പി ബി.ജോഷി, പി.സജിൻ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
7 സെഷനകളിലായി പരിഷത്ത് പ്രവർത്തിക്കുന്ന സാമൂഹ്യ പരിസരം സംഘടന, ഘടന, ആശയങ്ങൾ, പ്രവർത്തനങ്ങൾ ശാസ്ത്രവും ശാസ്ത്രവ ബോധവും ജനകീയ ശാസ്ത്ര പ്രസ്ഥാനം, ലിംഗ തുല്യത വിവര സാങ്കേതിക വിദ്യ, സുസ്ഥിര വികസനത്തിൻ്റെ രാഷ്ട്രീയം എന്നിവ ചർച്ച ചെയ്തു. പരിഷത്ത് ഗാനാലാപനം ആവേശകരമായി. അധ്യാപക അവാർഡ് ജേതാവായ മലപ്പുറം ജില്ലാ സെക്രട്ടറി വി.വി.മണികണ്ഠനെ ക്യാമ്പിൽ അഭിനന്ദിച്ചു.
14 ൽ 12 യൂണിറ്റ് സെക്രട്ടറിമാർ പങ്കെടുത്തു. ഒന്നാം ദിനം 56 പേരും രണ്ടാം ദിനം 40 പേരും പങ്കെടുത്തു. സംഘാടനം, ഉള്ളടക്കം, പങ്കാളിത്തം, ചർച്ച, ഭക്ഷണം , അവതരണങ്ങൾ എല്ലാം കൊണ്ടും മികച്ച ക്യാമ്പ് എന്ന് പങ്കാളികൾ വിലയിരുത്തി.
പഴയ അംഗങ്ങൾക്കും പുതിയ അംഗങ്ങൾക്കും പ്രയോജനപ്രദമായി . പങ്കാളിത്ത പഠന രീതിയായതിനാൽ എല്ലാ പങ്കാളികൾക്കും ചർച്ചയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു.
സ്ത്രീ പങ്കാളിത്തം മികച്ചതായി. പങ്കെടുത്ത ചെറുപ്പക്കാർ സംഘടനക്ക് പ്രതീക്ഷ നൽകുന്നു . വരാൻ പോകുന്ന പ്രവർത്തനങ്ങൾ ഏറ്റെടുക്കാനുള്ള ഊർജം സംഭരിക്കാനായി.