എൻ.ഷാജിത്ത്-ഉദ്ഘാടനം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാ സംഘടനാ വിദ്യാഭ്യാസ ക്യാമ്പ് 2-9-2023 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് മട്ടന്നൂർ ഗവ.യുപി സ്കൂളിൽ മട്ടന്നൂർ നഗരസഭാ അധ്യക്ഷൻ എൻ.ഷാജിത്ത് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.  പരിഷത്തിൻറെ മുതിർന്ന പ്രവർത്തകനും മുൻ നഗരസഭാ അധ്യക്ഷനുമായ കെ.ടി.ചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കലാസംസ്കാരം കമ്മറ്റി കെ.വിനോദ് കുമാർ ആമുഖാവതരണം നടത്തി. കെ. മോഹനൻ, മുരളിമാസ്റ്റർ, കെ.ബാലകൃഷ്ണൻ, യശോനാഥ് എന്നിവർ സംസാരിച്ചു.

സംസ്ഥാന ട്രഷറർ പി.പി.ബാബു ക്ലാസ്സുകളുടെ ഉട്ഘാടനം നിർവ്വഹിച്ചു. ബിജു നിടുവാലൂർ, എം.വിജയകുമാർ, കെ.കെ.രവി, ടി.വി.നാരായണൻ, കെ.പി.പ്രദീപ് കുമാർ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

കണ്ണൂർ ജില്ലാ സംഘടനാ വിദ്യാഭ്യാസ ക്യാമ്പ്
മഞ്ഞുരുക്കൽ
കണ്ണൂർ ജില്ലാ സംഘടനാ വിദ്യാഭ്യാസ ക്യാമ്പ്

Leave a Reply

Your email address will not be published. Required fields are marked *