സംസ്ഥാന സംഘടനാ വിദ്യാഭ്യാസ ക്യാമ്പ് സ്വാഗതസംഘം രൂപീകരിച്ചു:

0

 

2024 ജൂലായ് 20, 21 തീയതികളിലായി

നിലമ്പൂരിൽ വെച്ച് നടക്കുന്ന സംസ്ഥാന സംഘടനാ വിദ്യാഭ്യാസ ക്യാമ്പിൻ്റെ സ്വാഗതസംഘം രൂപീകരിച്ചു.

നിലമ്പൂർ BRC യിൽ ചേർന്ന സ്വാഗത സംഘ രൂപീകരണ യോഗത്തിൽ വിവിധ സംഘടനാ പ്രതിനിധികളും പരിഷത്ത് പ്രവർത്തകരും പങ്കെടുത്തു

പരിഷത്ത് ജില്ലാ പ്രസിഡൻ്റ് സി.പി.സുരേഷ് ബാബു ഉൽഘാടനം ചെയ്തു. മേഖലാ പ്രസി.കെ.അരുൺകുമാർ അധ്യക്ഷത വഹിച്ചു.

പി.എസ്സ്.രഘുറാം സ്വാഗതവും ജോയ്.പി.ജോൺ നന്ദിയും പറഞ്ഞു.

എ. രാഘവൻ, പി.ശ്രീജ, ഫാത്തിമ്മ സലീം, ഗംഗാധരൻ, പി.പ്രമോദ്, ഡോ.കെ.ആർ.വാസുദേവൻ, യു.കെ.കൃഷ്ണൻ, ആർ.പി.സുബ്രഹ്മണ്യൻ, കരുളായി സമദ്, കെ.മുഹമ്മദ് കുട്ടി എന്നിവർ സംസാരിച്ചു.

മുജീബ് കരുളായി കവിതാലാപനം നടത്തി.

വി.പി. ജയപ്രകാശ് (ACF) ചെയർമാനായും കെ.അരുൺകുമാർ ജനറൽ കൺവീനറായും 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.

2024 ജൂലായ് 19 ന് നിലമ്പൂരിൽ മനുഷ്യനും വന്യ മൃഗ സംഘർഷവും എന്ന വിഷയത്തിൽ സെമിനാർ നടത്തും.

ജൂലായ് 20, 21 തിയ്യതികളിലായി നടക്കുന്ന സംസ്ഥാന ക്യാമ്പിൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറോളം പേർ പങ്കെടുക്കും.

പുസ്തക പ്രചരണം, സോപ്പ് പ്രചരണം എന്നിവയിലൂടെ സാമ്പത്തിക സമാഹരണം നടത്തും.

ഭക്ഷണം, അക്കോമഡേഷൻ, പ്രചരണം, അനുബന്ധ പരിപാടി, സാമ്പത്തികം എന്നീ സബ്ബ് കമ്മിറ്റികളും രൂപീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *