സംസ്ഥാന വാർഷികം – സംഘടകസമിതിയായി.
2025 മേയ് 9, 10, 11 തീയതികളിൽ പാലക്കാട് നടക്കുന്ന ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ അറുപത്തിരണ്ടാംസംസ്ഥാന വാർഷികത്തിൻ്റെ സ്വാഗതസംഘ രൂപീകരണം 2025 ജനുവരി 4 ശനിയാഴ്ച വൈകിട്ട് നാലിന് പാലക്കാട് ഗവർമെൻറ് മോയൻ എൽപി സ്കൂളിൽ നടന്നു. പാലക്കാട് ജില്ല പഞ്ചായത്ത് പ്രസിഡണ്ട് കെ.ബിനു മോൾ സംഘാടക സമിതി രൂപികരണയോഗം ഉദ്ഘാടനം ചെയ്തു. മുൻ സംസ്ഥാന പ്രസിഡൻറ് ഡോ. കവുമ്പായി ബാലകൃഷ്ണൻ “ശാസ്ത്രം ജനങ്ങളിലേക്ക്” എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡൻറ് ടി .കെ മീരാഭായി അധ്യക്ഷയായി . സംസ്ഥാന സെക്രട്ടറി പി അരവിന്ദാക്ഷൻ അനുബന്ധ പരിപാടികളുടെ വിശദീകരണവും ബഡ്ജറ്റും അവതരിപ്പിച്ചു.
അനുബന്ധ പരിപാടികൾ
സെമിനാർ
1. മണ്ണ് ജലസംരക്ഷണത്തിന്റെ കേരള മാതൃക.
2.കേരളത്തിൻറെ വ്യാവസായിക ഇടനാഴിയും പാലക്കാടിന്റെ വികസനവും.
3.ഗ്രാമീണ സാങ്കേതികവിദ്യ IRTC അനുഭവങ്ങളും ഭാവി സാധ്യതകളും.
ആയിരം വീട്ടുമുറ്റ ക്ലാസ്സുകൾ:
ജീവിത ശൈലി രോഗങ്ങൾ പ്രതിരോധിക്കുന്നതിൻ്റെ ഭാഗമായി 1000 വീട്ടുമുറ്റ ക്ലാസ്സുകൾ സംഘടിപ്പിക്കും.
പുസ്തകം
‘പാലക്കാട് ഇന്നലെ ഇന്ന് നാളെ’ എന്ന പുസ്തകം പ്രസിദ്ധീകരിക്കും.
കെ സന്തോഷ് കുമാർ,ആർ(എൻജിഒ യൂണിയൻ),നിതിൻ കണിച്ചേരി (സിപിഎം) ജയദേവൻ (ഡി.വൈ.എഫ്.ഐ),ഷാജഹാൻ (എ.ഐ.വൈ.എഫ്),പി.എൻ മോഹനൻ (കെഎസ് എസ്. പി.യു), ടി.കെ..ദേവദാസ് ( ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്) ,കെ അജില (കെഎസ്ടിഎ ജില്ലാ പ്രസിഡണ്ട്),രമേഷ് (കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ), അനീഷ് (കെഎസ്എഫ്.ഇ ഓഫീസേഴ്സ്), ഭാർഗവൻ (തേൻ കുറിച്ചി പഞ്ചായത്ത് പ്രസിഡണ്ട്),ശബരിഗിരീഷ് (യുക്തിവാദി സംഘം), വിപിൻ (എസ്.എഫ്.ഐ),രാഗേഷ് പി.ടി, ( ബാലസംഘം) എൽ. സായ് രാധ (പല്ലശ്ശന ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്) തുടങ്ങിയ വിവിധ സംഘടന ഭാരവാഹികൾ യോഗത്തിൽ ആശംസകൾ അറിയിച്ചു കൊണ്ട് സംസാരിച്ചു. പരിപാടിക്ക് ജില്ല സെക്രട്ടറി ഡി മനോജ് സ്വാഗതവും ജില്ലാ ട്രഷറർ രമണി വി.എസ് നന്ദിയും രേഖപ്പെടുത്തി. പരിഷത്ത് ഗാനങ്ങളുടെ അവതരണത്തോടൊപ്പം മലപ്പുറം എപ്പിക്കൽ മ്യൂസിക് ബാൻ്റിൻ്റെ സംഗീത സന്ധ്യയും സംഘടാക സമിതി രൂപീകരണ യോഗത്തിൻ്റെ ഭാഗമായി നടന്നു.
സംഘാടക സമിതി ഭാരവാഹികൾ
ചെയർ പേഴ്സൺ
പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ
വൈസ് ചെയർപേഴ്സൺമാർ
കെ.എസ് സുധീർ, സുനിത അനന്തകൃഷ്ണൻ , പി.ആർ ബിന്ദു,തോമസ് തൊമ്മൻ
ജനറൽ കൺവീനർ
പി. അരവിന്ദാക്ഷൻ
ജോയിൻ്റ് കൺവീനർമാർ
ഡി. മനോജ്, കെ.എസ് നാരായണൻ കുട്ടി, പി. പ്രദോഷ് , സി. മുഹമ്മദ് മൂസ.