ഹിരോഷിമ ദിനം : ചർച്ചാക്ലാസ്സും യുദ്ധവിരുദ്ധറാലിയും

0

06/08/23 തൃശ്ശൂർ

ഹിരോഷിമാദിനത്തിൽ കോലഴി മേഖലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചർച്ചാക്ലാസ്സും യുദ്ധവിരുദ്ധറാലിയും നടത്തി. “ഹിരോഷിമ : ചരിത്രത്തിലെ കണ്ണുനീർ ” എന്ന വിഷയത്തിൽ ബാബ അറ്റോമിക് റിസർച്ച് സെന്ററിലെ മുൻ ശാസ്ത്രജ്ഞൻ ഡോ.ടി.ആർ.ഗോവിന്ദൻ കുട്ടി പ്രഭാഷണം നടത്തി. സീ-മെറ്റ്-ലെ ശാസ്ത്രജ്ഞൻ ഡോ.എസ്.എൻ. പോറ്റി ആമുഖഭാഷണം നടത്തി. പരിഷത്ത് മേഖലാപ്രസിഡണ്ട് എം.എൻ. ലീലാമ്മ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഐ.കെ. മണി, കെ.ആർ. ദിവ്യ എന്നിവർ സംസാരിച്ചു.
തുടർന്ന് നടന്ന യുദ്ധവിരുദ്ധറാലിയ്ക്ക് ജില്ലാകമ്മിറ്റി അംഗം പി.വി.സൈമി, വി.കെ.മുകുന്ദൻ , ഡോ.ആദിൽ നഫർ, ടി.ഹരികുമാർ , കവിത.പി.വേണുഗോപാൽ, എ.പി.ശങ്കരനാരായണൻ , കെ.രജിത് മോഹൻ , സി.ടി.അജിത് കുമാർ , സി.വി. ഈശ്വര വാര്യർ, കെ.ആർ.സദാശിവൻ, ടി.സത്യനാരായണൻ എന്നിവർ നേതൃത്വം നൽകി. വിവിധ ബാലവേദികളിലെ കുട്ടികൾ റാലിയിൽ അണിനിരന്നു.

 

Leave a Reply

Your email address will not be published. Required fields are marked *