എറണാകുളം മേഖലയിൽ ചിറ്റൂൂർ യൂണിറ്റിൽ ഗ്രാമശാസ്ത്രകേന്ദ്രം ഉദ്ഘാടനം ചെയ്തു.

ചിറ്റൂർ യൂണിറ്റ് ഗ്രാമശാസ്ത്രകേന്ദ്രം

WhatsApp Image 2022-09-19 at 10.15.49 AM

ചിറ്റൂർ

എറണാകുളം മേഖലയിൽ ചിറ്റൂർ യൂണിറ്റിൽ ഗ്രാമശാസ്ത്രകേന്ദ്രം ഉദ്ഘാടനം ചെയ്തു. ചിറ്റൂർ ടെലഫോൺ എക്സ്ചേഞ്ചിനടുത്ത് സംരക്ഷ ചാരിറ്റബിൾ സൊസൈറ്റിക്ക് സമീപമാണ് കേന്ദ്രം സ്ഥിതിചെയ്യുന്നത്. ജില്ലാപഞ്ചായത്തംഗം യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം നിർവ്വഹിച്ചു. കേരളശാസ്ത്രസാഹിത്യപരിഷത് കേന്ദ്രനിർവ്വാഹകസമിതിയംഗവും തുരുത്തിക്കര ശാസ്ത്രകേന്ദ്രം എക്സിക്യുട്ടീവ് ഡയറക്ടറുമായ പി എ തങ്കച്ചൻ മുഖ്യപ്രഭാഷണം നടത്തി. സഹകരണബാങ്ക് പ്രസിഡന്റ്  കെ.ജെ.ഡിവൈൻ, ഷാജി ജോർജ്ജ് പ്രണത, എ ആർ രതീശൻ, സംരക്ഷപ്രവർത്തകർ, ശാസ്ത്രസാഹിത്യപരിഷത് സംസ്ഥാന ജില്ലാ മേഖലാ യൂണിറ്റ് ഭാരവാഹികളും അഭ്യുദയകാംക്ഷികളും പങ്കെടുത്ത ചടങ്ങിന് ചിറ്റൂർ യൂണിറ്റ് പ്രസിഡണ്ട് ബാബു ഈരത്തറ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ഡോ.എം ഡി ആലിസ് സ്വാഗതവും സെക്രട്ടറി വസന്തകുമാർ നന്ദിയും പറഞ്ഞു.

You may have missed