പൗരന്‍, പൗരത്വം, ഭരണഘടന എന്നീ വിഷയത്തെ ആസ്പദമാക്കി നെടുമങ്ങാട് ആരശുപറമ്പ് കര്‍ഷക സഹായി ഗ്രന്ഥശാലയും ശാസ്ത്രസാഹിത്യ പരിഷത്ത് മുക്കോല യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച സെമിനാര്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്രനിര്‍വാഹക സമിതി അംഗം അഡ്വ. വി കെ നന്ദനന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ നഗരസഭ വൈസ് ചെയര്‍മാന്‍ കെ സോമശേഖരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഇരിഞ്ചയം വിജയന്‍ സ്വാഗതം പറഞ്ഞു. ഗ്രന്ഥശാല സെക്രട്ടറി പി ജി പ്രേമചന്ദ്രന്‍, എച്ച് അജിത് കുമാര്‍, എ അശോക കുമാര്‍, ലൈബ്രേറിയന്‍ അഞ്ചു എന്നിവര്‍ സംസാരിച്ചു.

You may have missed