സയൻസ് ഇൻ ആക്ഷൻ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.

0

സയൻസ് ഇൻ ആക്ഷൻ പ്രവർത്തനോദ്‌ഘാടനവും ചാന്ദ്രദിന സെമിനാറും 2023 ജൂലായ് 15 ന് ശനിയാഴ്ച കൽപ്പറ്റ മുണ്ടേരി BRC ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സംഷാദ് മരയ്ക്കാർ ഉദ്ഘാടനം ചെയ്തു.

15 ജൂലായ് 2023

വയനാട് : ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ശാസ്ത്രാവബോധ ക്യാമ്പയിനായ സയൻസ് ഇൻ ആക്ഷൻ പ്രവർത്തനോദ്‌ഘാടനവും ചാന്ദ്രദിന സെമിനാറും 2023 ജൂലായ് 15 ന് ശനിയാഴ്ച കൽപ്പറ്റ മുണ്ടേരി BRC ഹാളിൽ വച്ച് നടന്നു.വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സംഷാദ് മരയ്ക്കാർ ഉദ്ഘാടനം നിർവഹിച്ചു.

തുടർന്ന് നടന്ന ശാസ്ത്രസെമിനാറിൽ രണ്ട് അവതരണങ്ങൾ നടന്നു. പ്രമുഖ ശാസ്ത്ര പ്രചാരകൻ കെ.പി ഏലിയാസ് ബഹിരാകാശചരിത്രം എന്ന വിഷയത്തിൽ ആദ്യാവതരണം നടത്തി.ശേഷം വീണ്ടും ചന്ദ്രനിലേയ്ക്ക് എന്ന വിഷയത്തിൽ പ്രശസ്ത ശാസ്ത്ര ലേഖകനും അധ്യാപകനുമായ സാബു ജോസ് അവതരണം നടത്തി. ഇന്ത്യയുടെ ചാന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണത്തിന്റെയും ഒപ്പം വീണ്ടും മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കാൻ തയ്യാറെടുക്കുന്ന നാസയുടെ ആർട്ടെമിസ് ദൗത്യങ്ങളുടെയും പശ്ചാത്തലത്തിലാണ് സെമിനാർ സംഘടിപ്പിക്കപ്പെട്ടത്.

ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള അധ്യാപകരും ശാസ്ത്ര പ്രചാരകരുമടക്കം നൂറിൽ പരം ആളുകൾ ആദ്യന്തം പരിപാടിയിൽ പങ്കാളിത്തം വഹിച്ചു.യോഗത്തിൽ പരിഷത്ത് ജില്ലാ ശാസ്ത്രാവബോധ സമിതി ചെയർമാൻ കെ.ടി ശ്രീവത്സൻ അധ്യക്ഷത വഹിച്ചു. കൺവീനർ വി.പി ബാലചന്ദ്രൻ മാസ്റ്റർ സ്വാഗതം ആശംസിച്ചു. കെ രാജേഷ് മാസ്റ്റർ, എ.കെ.ഷിബു മാസ്റ്റർ എന്നിവർ സംസാരിച്ചു.പരിഷത്ത് ജില്ലാ പ്രസിഡന്റ് ടി.പി സന്തോഷ് മാസ്റ്റർ നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *