മലപ്പുറത്ത് മേഖലാ ട്രഷറർമാർക്ക് പരിശീലനം

0

17 ജൂലൈ, 2023

മലപ്പുറം ജില്ലയിലെ മേഖലാ ട്രഷറർ മാർക്ക് ജില്ലാ തലത്തിൽ പരിശീലനം നൽകി. ഐ.ആർ.ടി.സി യിൽ നടന്ന സംസ്ഥാന പരിശീലന പരിപാടിയുടെ തുടർച്ചയായാണ് പരിശീലനം സംഘടിപ്പിച്ചത്. പരിഷത്ത് സംഘടനാ സാമ്പത്തിക ക്രയവിക്രയത്തിൽ ശ്രദ്ധ പുലർത്തേണ്ട കാര്യങ്ങളെക്കുറിച്ചും ശാസ്ത്രീയമായി അകൗണ്ട് പരിപാലിക്കേണ്ടതിനെക്കുറിച്ചും മേഖലാ ട്രഷറർമാർക്ക് ധാരണ ഉണ്ടാക്കിയെടുക്കുക എന്നതായിരുന്നു ലക്ഷ്യം.

ജില്ലാ സെക്രട്ടറി വി.വി. മണികണ്ഠൻ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ ശരത് പി സ്വാഗതം പറഞ്ഞു. സംഘടനയും സാമ്പത്തികവും എന്ന വിഷയത്തിൽ കെ.കെ.ശശിധരൻ സംസാരിച്ചു. ടാലി അകൗണ്ടിങ്ങിനെക്കുറിച്ച് സുധീർ പി ക്ലാസെടുത്തു.

ശാസ്ത്രീയമായ സാമ്പത്തിക ക്രയവിക്രയത്തെക്കുറിച്ച് തുടർ പരിശീലനങ്ങൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *