[dropcap]കേ[/dropcap]രള ശാസത്രസാഹിത്യ പരിഷത്ത് യുവസമിതിയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 10,11,12 തിയ്യതികളിലായി മലപ്പുറത്ത് വെച്ച് നടക്കുന്ന സ്‌ക്രൈബ്‌സ് ശാസ്ത്രസാംസ്‌കാരികോത്സവത്തിന്റെ പ്രോമോ വീഡിയോ പ്രകാശനം പി.ഉബൈദുള്ള എം.എല്‍.എ.പ്രസ് ക്ലബ്ബിൽ വച്ച് നിര്‍വഹിച്ചു. സ്‌ക്രൈബ്‌സിന്റെ ഭാഗമായി നടക്കു രാജ്യത്തെ ആദ്യ ജന്റര്‍ ന്യൂട്രല്‍ ഫുട്‌ബോള്‍ മത്സരത്തിന്റെ ലോഗോ പ്രകാശനം ആര്‍ സാംബന്‍ നിര്‍വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ വി.പി.അനില്‍ , പരിഷത്ത് ജില്ലാ സെക്രട്ടറി ഉ വിലാസിനി എന്നിവര്‍ പങ്കെടുത്തു. ഫെബ്രുവരി 10 ,11,12 തിയതികളില്‍ സെന്റ് ജെമ്മാസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ , കോട്ടക്കുന്ന് ഡി റ്റി പി സി ഹാൾ , ജി.എല്‍.പി സ്‌കൂള്‍ കോട്ടപ്പടി, ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറി , കോട്ടപ്പടി സ്റ്റേഡിയം എന്നീ വേദികളിലായി നടക്കുന്ന ശാസ്ത്രസാംസ്‌കാരികോത്സവത്തില്‍ 50 കലാലയങ്ങളില്‍ നിന്നായി രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.
ഫെബ്രുവരി 8 ന് വൈകുന്നേരം മണ്ണും പെണ്ണും ചിത്ര ഫോട്ടോ പ്രദര്‍ശനം കാര്‍ട്ടൂണിസ്റ്റ് ഹമീദ് ഉദ്ഘാടനം ചെയ്യും. 10 ന് രാവിലെ 60 പിന്നിട്ട കേരളം – യുവജന പരിപ്രേക്ഷ്യം – 5 സമാന്തര സെമിനാറുകള്‍ കേരളത്തിന്റെ വികസന ദിശ ഇലെ ഇന്ന് നാളെ (കെ.എസ്.ഇ.ബി.ഹാള്‍) , ശാസ്ത്രബോധവും കേരളസമൂഹവും (എക്‌സൈസ് ഭവന്‍), ലിംഗഅസമത്വത്തിന്റെ കാണാപ്പുറങ്ങള്‍ (കെ.എസ്.ടി.എ ഹാള്‍) , സാംസ്‌കാരിക കേരളം പുതിയ പാഠങ്ങള്‍ (കെ.ജി.ഒ.എ ഹാള്‍) , ദളിത് ആദിവാസി തീരദേശ മേഖലയിലെ പ്രതിസന്ധികള്‍ എന്നീ വിഷയങ്ങളിലായി സെമിനാറുകള്‍ നടക്കും.
തുല്യതക്കായുള്ള പന്തുകളി
ഫെബ്രുവരി 10 ന് ഉച്ചക്ക് ശേഷം കോട്ടപ്പടി സ്റ്റേഡിയത്തില്‍ വെച്ചാണ് ജെന്റര്‍ ന്യൂട്രല്‍ ഫുട്ബോള്‍ മത്സരം നടക്കുക. സമൂഹത്തിന്റെ എല്ലാ മേഖലയിലും നിലനില്‍ക്കുന്ന ലിംഗവിവേചനങ്ങള്‍ക്കെതിരെ ജെന്‍ഡ്രല്‍ ന്യൂട്രല്‍ ഫുട്ബോള്‍ മത്സരം നടത്തുത്. വനിതാ ഫുട്ബോള്‍ അക്കാദമി കോഴിക്കോട്, കടത്തനാട്ട് രാജ അക്കാദമി, സ്റ്റുഡന്റ്സ് എഫ്.സി. തൂത, വനിത അക്കാദമി വള്ളിക്കുന്ന് തുടങ്ങി നാലു ടീമുകള്‍ ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കും. തൃശൂര്‍ മലപ്പുറം ജില്ലകളുടെ സംയുക്ത ടീമും കാസര്‍കോട് ജി.എന്‍.എഫ്.സി ടീമും തമ്മിലുള്ള സൗഹൃദ മത്സരവും ഉണ്ടാിരിക്കും. ഓരോ ടീമിലും 7 പെണ്‍ താരങ്ങളും 3 ആണ്‍ താരങ്ങളും ഭിലിംഗവിഭാഗത്തില്‍നിന്ന് ഒരാളും കളത്തിലിറങ്ങും. വിവിധ ജില്ലകളിലായി നടന്ന മത്സരങ്ങളുടെ ഫൈനല്‍ ഘട്ടത്തിനാണ് മലപ്പുറം വേദിയാകുന്നത്. ജില്ലാതലമത്സരങ്ങള്‍ സെവന്‍സായി നടന്നിരുന്നു. മലപ്പുറത്തെ അവസാനഘട്ടത്തില്‍ പതിനൊന്നംഗങ്ങളാണ് ഓരോ ടീമിലും ബൂട്ടുകെട്ടുക. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍, കോളേജ് യൂണിയനുകള്‍, ക്ലബുകള്‍ തുടങ്ങിയവരുടെ പങ്കാളിത്തം ഫുട്‌ബോള്‍ മത്സരത്തിനുണ്ടാകും
ശാസ്ത്രസാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി നടക്കുന്ന സാംസ്‌കാരിക പ്രഭാഷണങ്ങളുടെ ഉദ്ഘാടനം ഫെബ്രുവരി 10 ന് 6.30 ന് കോട്ടപ്പടി ജി.എല്‍.പി.സ്‌കൂളില്‍ വെച്ച് സുനില്‍ പി. ഇളയിടം നിര്‍വഹിക്കും. അറിവനുഭൂതിയുടെ രാഷ്ട്രീയം എന്ന വിഷയത്തില്‍ സംസാരിക്കും.
സലോസ (സകലലോക സ്‌നേഹം) ചലച്ചിത്രോത്സവം
ഫെബ്രുവരി 11,12 തിയ്യതികളില്‍ കോട്ടക്കുന്ന് ടി.റ്റി.പി.സി. ഹാളില്‍ വെച്ച് നടക്കു സലോസചലച്ചിത്രോത്സവത്തിന്റെയും സെന്റ് ജെമ്മാസ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വെച്ച നടക്കുന്ന നാടകോത്സവത്തിന്റേയും ഉദ്ഘാടനം ഉറുദുകവിയും ശാസ്ത്രജ്ഞനും ഡോക്യുമെന്ററി ആക്റ്റിവിസ്റ്റുമായ ഗൗഹര്‍ റാസ നിര്‍വഹിക്കും. ദേശീയതയെ പ്രശ്‌നവത്കരിക്കു അതിര്‍ത്തികളേയും അതിരുകളേയും പ്രമേയമാക്കിയ സിനിമകളാണ് ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുക. ഗൗഹര്‍ റാസ സംവിധാനം ചെയ്ത ‘ഇന്‍ ഡാര്‍ക്ക് ടൈംസ് ആണ് ഉദ്ഘാടന ചിത്രം. കിംകിം ഡുക്ക് സംവിധാനം ചെയ്ത നെറ്റ് ഉള്‍പ്പെടെ ഫീച്ചര്‍, ഡോക്യുമെന്ററി, ,ഷോര്‍ട്ട് ഫിലിം വിഭാഗങ്ങളിലായി 20 സിനിമകളാണ് ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുക. ഭൗമ വര്‍ത്തമാനം തുറന്ന ചര്‍ച്ച വനശാസ്ത്രജ്ഞന്‍ ഡോ.ടി.വി.സജീവ് നിര്‍വഹിക്കും. സിനിമാദേശീയത എ വിഷയത്തില്‍ ജി.പി.രാമചന്ദ്രന്‍ സംസാരിക്കും. വിവിധ ഓപ്പ ഫോറങ്ങളില്‍ പ്രമുഖര്‍ സംവദിക്കും.
നാടകോത്സവം
മലപ്പുറം സെന്റ് ജെമ്മാസ് സ്‌കൂളില്‍ വെച്ച് നടക്കുന്ന നാടകോത്സവത്തില്‍ പ്രേമഭോജനം (ആറങ്ങോട്ടുകര കലാപാഠശാല), മാര്‍ത്താണ്ഡന്റെ സ്വപ്‌നങ്ങള്‍, കെന്റോണിയന്‍സ്, ഇന്റര്‍ വ്യൂ (ലിറ്റില്‍ എര്‍ത്ത് തിയറ്റര്‍, കുളത്തൂര്‍),ഝാന്‍ കള്ളന്‍, പടച്ചോന്റെ ചോറ് (തൃശൂര്‍ നാടക സൗഹൃദം) , ക്യാമ്പസ് നാടകങ്ങളായ കുളം താണ്ടി കടല് കടന്ന് (പസ്‌കി), പുറമ്പോക്ക് (വിദ്യാ അശോകന്‍) എീ നാടകങ്ങള്‍ അരങ്ങേറും. രണ്ടുദിവസം നടക്കു പാട്ടുരാത്രിയില്‍ കുളത്തൂര്‍ വട്ടപ്പാട്ട് സംഘത്തിന്റെ കോളാമ്പിപ്പാട്ട് , മേലാറ്റൂര്‍ രാമകൃഷ്ണന്റെ പുള്ളുവപ്പാട്ട് , രജികുമാര്‍ നയിക്കു ബുദ്ധ മ്യൂസിക് ബാന്‍ഡ് എിവ ഉണ്ടാകും. സമാപന പരിപാടിയില്‍ കെ.ഇ.എന്‍ ദേശീയത, വിമര്‍ശം വിശകലനം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.