ദേശീയ യുവസമിതി ക്യാമ്പ് സമാപിച്ചു

0

desiya-yuva

കണ്ണൂർ : നാലുദിവസമായി കണ്ണൂരിൽ നടന്ന ദേശീയ യുവസമിതി ക്യാമ്പ് സമാപിച്ചു. ശാസത്രസാഹിത്യ പരിഷത്തിന്റെ 54 മത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായണ് ദേശീയ യുവസമിതി ക്യാമ്പ് സംഘടിപ്പിച്ചത് 11 സംസ്ഥാനങ്ങളിൽ നിന്ന് 150 പ്രതിനിധികളും സംസ്ഥാനത്ത് നിന്ന് 100 പ്രതിനിധികളും ചേർന്ന് 250 പേരാണ് ക്യാമ്പിൽ ഉണ്ടായിരുന്നത്. കണ്ണൂർ ജില്ലയിലെ 100 കേന്ദ്രങ്ങൾ സന്ദർശിച്ചു. 100 കേന്ദ്രങ്ങളിലും പൗരസ്വീകരണവും ഏർപ്പെടുത്തി.സംസ്കാരിക വിനിമയ പരിപാടിയും നടന്നു. സമാപന പരിപാടിയിൽ ജില്ലാ വൈസ് പ്രസിഡണ്ട് കെ.ജയശ്രി അധ്യക്ഷത വഹിച്ചു. ദേശീയതയും ഫാസിസവും എന്ന വിഷയത്തിൽ സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജിലെ അസോ.പ്രൊഫ ശ്രീജിത്ത് ശിവരാമൻ പ്രഭാഷണം നടത്തി. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാപരിപാടികളും നടന്നു. ദേശീയ യുവസംഗമം തുടർന്നു നടത്തുന്നതിന് അഡ്ഹോക് കമ്മിറ്റി രൂപികരിച്ചു. അടുത്ത സംഗമം മെയ് മാസം ഹരിയാനയിൽ നടത്തുന്നതിന് തീരുമാനിച്ചു. പരിഷത്ത് ജനറൽ സെക്രട്ടറി പി.മുരളിധരൻ, ജനറല്‍ കണ്‍വീനര്‍ ടി. ഗംഗാധരന്‍, ഗിരീഷ് കോയിപ്ര, ആനന്ദ് കൈലാസം, ബി.വിഷ്ണു എന്നിവർ പ്രസംഗിച്ചു. പ്രതിനിധികൾക്ക് കണ്ണൂർ നഗരത്തിലും സ്വീകരണം ഏർപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *