ഷാര്‍ജയില്‍ പരിസരദിന ബാലവേദി സംഘടിപ്പിച്ചു
ലോകപരിസരദിനത്തോടനുബന്ധിച്ച്
ഫ്രണ്ട്സ് ഓഫ് KSSP ഷാര്‍ജയില്‍ ബാലവേദി സംഘടിപ്പിച്ചു.
16 ജൂണ്‍, 2023
ഫ്രണ്ട്സ് ഓഫ് കെ എസ് എസ് പി നോർത്തേൺ എമിറേറ്റ്‌സ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ ലോക പരിസരദിനത്തോടനുബന്ധിച്ച് ബാലവേദി സംഘടിപ്പിച്ചു. ജൂൺ 16 നു ഷാർജ ഗെയിൻ സ്പോർട്സ് ക്ലബ് ഹാളിൽ നടന്ന പരിപാടിയിൽ ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശമായ beat plastic pollution എന്നതിനെ കേന്ദ്രീകരിച്ചു കൊണ്ട് വിവിധ പ്രവർത്തനങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്. ദിവാകരന്റെ പാട്ടുകളോടുകൂടി തുടങ്ങിയ പരിപാടി കുട്ടികളെ ആവേശഭരിതരാക്കി. പ്ലാസ്റ്റിക് രാക്ഷസ രൂപത്തിൽ വന്ന് കുട്ടികളുമായി പ്ലാസ്റ്റിക്ക് ഭൂമിക്കുവരുത്തുന്ന ഭവിഷത്തുകളെ കുറിച്ച് ഷോബിൻ ഫിലിപ്പ് സംവദിച്ചു. ഒപ്പം അതിൽ നിന്നും നമ്മൾ വസിക്കുന്ന ഭൂമിയെ രക്ഷിക്കുന്നതിനെ കുറിച്ചു കുട്ടികൾക്കായി അഭിനയത്തിലൂടെ വളരെ രസകരമായി അവതരിപ്പിച്ചു.
തുടർന്ന് പ്ലാസ്റ്റിക്കിന്റെ രസതന്ത്രത്തെ കുറിച്ചു ശ്രീജിത്ത് ചെറിയ വിവരണം കുട്ടികൾക്ക് നൽകി . ഇതിനു തുടർച്ചയായി അജയ് വാസുദേവൻ പ്ലാസ്റ്റിക് വകഭേദങ്ങളെ കുറിച്ചും അതിന്റെ ദോഷങ്ങളെ കുറിച്ചും അതു കുറക്കാനായി നമുക്ക് എന്ത് ചെയ്യാൻ കഴിയും എന്നതിനെ കുറിച്ചും വിശദീകരിച്ചു.
ശേഷം കുട്ടികൾ വീടുകളിൽ നിന്നും കൊണ്ടുവന്ന പ്ളാസ്റ്റിക് മാലിന്യങ്ങളിൽ നിന്നും പുതുതായി നിരവധി ക്രാഫ്റ്റുകൾ കൾ നിർമ്മിക്കാൻ പരിശീലനം നൽകി. കുട്ടികളുടെ വിവിധ ഗ്രുപ്പുകളായി തിരിഞ്ഞ് അവർ തന്നെ വിവിധ ആശയം ഉൾക്കൊണ്ടുള്ള വിവിധ രൂപങ്ങളും മാതൃകങ്ങളും കൗതുക വസ്തുക്കളും നിർമ്മിക്കുകയും അവ പ്രദർശിപ്പിക്കുകയും ചെയ്തു. 40ഓളം കുട്ടികളും അവരുടെ രക്ഷിതാക്കളും FKSSP പ്രവർത്തകരും ഉൾപ്പെടെ 100 ഓളം പേർ ഇതിൽ പങ്കെടുത്തു.
ഷാർജ ചാപ്റ്ററിന്റെ സജീവ പ്രവർത്തകരുടെ വലിയ പങ്കാളിത്തവും ബാലവേദി കൺവീനറായ സന്തോഷ് ബാബുവിന്റെ നേതൃത്വവും ബാലവേദി പരിപാടിയെ വിജയത്തിലേക്കെതിക്കുന്നതിൽ വലിയ പങ്കു വഹിച്ചു. തികച്ചും വ്യത്യസ്തമായ അനുഭവം കുട്ടികൾക്കും മുതിർന്നവർക്കും പകർന്നു കൊടുക്കാൻ ഈ ബാലവേദിക്കു കഴിഞ്ഞു.
പ്ലാസ്റ്റിക് രാക്ഷസൻ അവതരണം സ്കിറ്റ് കാണാം ഇവിടെ ക്ലിക്ക് ചെയ്യുക