യുവസമിതിയുടെ നേതൃത്വത്തില്‍ നിര്‍മിച്ച സൂക്ഷ്മജീവികളുടെ ലോകം എന്ന ഡോക്യുഫിക്ഷന്റെ പ്രകാശനവും സാംസ്കാരിക സദസും കരുളായി കെ.എം.എച്ച്.എസ് എസിൽ വച്ച് നടന്നു. പ്രസിദ്ധ കവി മുരുകൻ കാട്ടാക്കട ഡോക്യുഫിക്ഷൻ പ്രകാശനം ചെയ്തു. സംവിധായകൻ ഫാരിസ് ചോക്കാടൻ സംസാരിച്ചു. ജെ.രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. സ്കൂൾ പി.ടി.എ.പ്രസിഡണ്ട് വി.കെ.ചന്ദ്രഭാനു അധ്യക്ഷനായിരുന്നു. സജിൻ പി. നന്ദി പറഞ്ഞു. പരിഷത്ത് വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് നടത്തുന്ന വിജ്ഞാനോത്സവത്തിന്റെ ഭാഗമായി ഈ ഡോക്യുഫിക്ഷൻ സംസ്ഥാന വ്യാപകമായി പ്രചരിപ്പിച്ചുവരുന്നു.
Parishadvartha
News portal of Kerala Sasthrasahithya Parishath