അന്ധവിശ്വാസചൂഷണനിരോധനനിയമം അംഗീകരിച്ച് നടപ്പിലാക്കുക.
narabali statement
കഴിഞ്ഞ ദിവസം നടന്ന മന്ത്രവാദകൊലപാതകം മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നതാണ്.തീർ ത്തും അവിശ്വസനീയമായ കാര്യങ്ങൾ പോലും അന്ധവിശ്വാസങ്ങളിൽ സാധ്യമാണെന്ന് വാർത്തയുടെ വിശദാംശങ്ങൾ സൂചിപ്പിക്കുന്നു.
ഉപഭോഗസംസ്കാരത്തിന്റെ വ്യാപനവും അരാഷ്ട്രീയതയുടെ കടന്നുകയറ്റവും കേരളീയസമൂഹത്തിൽ ഒരു അരക്ഷിതബോധം വളർത്തിയിട്ടുണ്ട്.ഈ അരക്ഷിതബോധമാണ് ആൾദൈവങ്ങളിലും അന്ധവിശ്വാസങ്ങളി ലും അഭയം പ്രാപിക്കാൻ മനുഷ്യരെ പ്രേരിപ്പിക്കുന്നത്.അന്ധവിശ്വാസവും അരക്ഷിതബോധവും ഒത്തുചേരു മ്പോൾ ഉയർച്ചയ്ക്ക് വേണ്ടി വിശ്വാസത്തിന്റെ പേരിൽ എന്തു തരം ക്രൂരതയും ചെയ്യാൻ ശ്രമിക്കും.സമീപകാല ത്ത് അഖിലേന്ത്യാതലത്തിൽ തന്നെ അന്ധവിശ്വാസങ്ങൾക്ക് സ്വീകാര്യത ഉണ്ടാക്കാനുള്ള ബോധപൂർവമായ പ്രവർത്തനം നടക്കുന്നുണ്ട്.പുരാണകെട്ടുകഥകൾ ചരിത്രമാണെന്നും അന്ധവിശ്വാസങ്ങൾ ശാസ്ത്രമാണെന്നുമുള്ള പ്രചരണം വളർന്നിട്ടുണ്ട്.ഒപ്പം ധനലഭ്യതയ്ക്കും ഐശ്വര്യത്തിനും വേണ്ടി പലതരം ആകർഷണയന്ത്രങ്ങളുടെ പരസ്യങ്ങളും വന്നുകൊണ്ടിരിക്കുന്നു.അന്ധവിശ്വാസങ്ങളെ ചൂഷണം ചെയ്തു സാമ്പത്തികവും അല്ലാതെയുമുള്ള ലാഭം നേടാൻ ശ്രമിക്കുന്നവർ നമ്മുടെ നാട്ടിലുണ്ട്.മനുഷ്യദൈവങ്ങളും മതപൗരോഹിത്യവും അതിന് കൂട്ടുനിൽ ക്കുകയും ചെയ്യുന്നു.ഇതാണ് അന്ധവിശ്വാസചൂഷണങ്ങൾ പെരുകാനുള്ള കാരണം. അന്ധവിശ്വാസങ്ങള്‍ ആഭിചാരത്തിന്റെയും സാമ്പത്തിക ഇടപാടുകളുടെയും തലങ്ങളിലേക്ക് വളരുന്ന ത് കൂടുതൽ അപകടകരമാണ്.മതത്തിന്റെയും ജാതിയുടെയും മറപറ്റി വളര്‍ന്ന് പന്തലിക്കുന്ന അന്ധവിശ്വാസ ങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും ഇരകളാവുന്നതില്‍ ഏറിയ പങ്കും സമൂഹത്തിലെ ദുര്‍ബലവിഭാഗങ്ങളും സ്ത്രീകളും കുട്ടികളുമൊക്കെയാണ്.അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നവരെ തുറന്നുകാട്ടുകയും അന്ധവിശ്വാസചൂഷണ നിരോധനനിയമം നിർമ്മിച്ച് നടപ്പിലാക്കുകയും ചെയ്തുകൊണ്ടു മാത്രമേ ഇത്തരം കുറ്റകൃത്യങ്ങളെ തടയാനാവൂ. ശാസ്ത്രസാഹിത്യ പരിഷത്ത് 2014 ൽ തന്നെ ഇത്തരം ഒരു നിർദ്ദേശം സർക്കാരിന് നൽകുകയും ഒരു കരട് നിയമം തയ്യാറാക്കുകയും ചെയ്തിരുന്നു.എന്നാൽ സർക്കാർതലത്തിൽ ഈ പ്രവർത്തനം മുന്നോട്ടുപോയിട്ടില്ല. മഹാരാ ഷ്ട്രയിലും കർണ്ണാകത്തിലും ഇതിനോടകം ഇത്തരം നിയമങ്ങൾ ഉണ്ടായിക്കഴിഞ്ഞിട്ടുണ്ട്.എന്നിട്ടും കേരള ത്തിൽ അതിനുള്ള പ്രവർത്തനമുണ്ടാകുന്നില്ലെന്നത് ഖേദകരമാണ്.ഈ സാഹചര്യത്തിൽ അന്ധവിശ്വാസ ചൂഷണനിരോധനനിയമം നിയമസഭ അംഗീകരിച്ച് അടിയന്തിരമായി നടപ്പിലാക്കണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു
ബി രമേശ് ജോജികൂട്ടുമ്മേൽ
പ്രസിഡന്റ് ജനറൽ സെക്രട്ടറി