ഒക്ടോബർ 15 ന് അന്താരാഷ്ട്രഗ്രാമീണവനിതാദിനമായി ആഘോഷിക്കുന്നു.രണ്ടായിരത്തിയെട്ടു മുതലാ ണ് ഇത് ആചരിക്കാൻ തുടങ്ങിയത്.ഒക്: 16 ലോകഭക്ഷ്യദിനമാണ്.ഭക്ഷ്യോല്പാദനത്തിലും കാർഷികരംഗത്തും വലിയ സംഭാവന ചെയ്യുന്ന ഗ്രാമീണ സ്ത്രീകളുടെ സംഭാവനകൾ അംഗീകരിക്കുന്നതിനും നമ്മുടെ സമ്പദ്ഘടന യിലേക്ക് അവർ നൽകുന്ന സംഭാവനകളുടെ മൂല്യം തിരിച്ചറിയുന്നതിനും വേണ്ടിയാണ് ഒക്ടോബർ 15 ഗ്രാമീണ വനിതാദിനമായി ആചരിക്കുന്നത്.ഗ്രാമങ്ങളിലെ ദാരിദ്യവും ഗ്രാമീണസ്ത്രീകളുടെ ജീവിതാവസ്ഥയും പരിഹരി ക്കാൻ പ്രത്യേക പരിഗണയും ഊന്നലും ഉറപ്പാക്കാനും ഈ ദിനാചരണം ലക്ഷ്യമിടുന്നു.

ഇക്കൊല്ലത്തെ അന്താരാഷ്‌ട്രഗ്രാമീണവനിതാദിനത്തിന്റെ പ്രമേയം, “എല്ലാവർക്കും നല്ല ഭക്ഷണം വിളയിക്കുന്ന ഗ്രാമീണ സ്ത്രീകൾഎന്നാണ്.കാർഷികമേഖലയിലെ മുഖ്യതൊഴിൽശക്തി സ്ത്രീകളാണ്. കാർ ഷികോല്പാദനത്തിൽ സ്ത്രീസമൂഹത്തിന്റെ പ്രാധാന്യവും അവർ നേരിടുന്ന കുറഞ്ഞകൂലി,വിപണിയിലെ വെല്ലു വിളികൾ,കാലാവസ്ഥാമാററങ്ങൾ സൃഷ്ടിക്കുന്ന പ്രതിസ ന്ധികൾ തുടങ്ങിയ ദുരിതങ്ങളുമൊക്കെ സമൂഹത്തി ലാകെ ചർച്ച ചെയ്യുന്നതിനും പരിഹാരം കാണുന്നതിനും കഴിയേണ്ടതുണ്ട്.കാർഷികതൊഴിൽ ആകർഷകവും സുരക്ഷിതവുമായ മേഖലയായി മാറ്റാൻ കഴിയുന്ന നയവും വികസന പരിപാടികളും ഉണ്ടായിവരണം.ഇതിന് നിരവധി മുന്നുപാധികളാവശ്യമുണ്ട്.ഭൂപ്രദേശത്തിനും കാലവസ്ഥക്കും ഇണങ്ങുന്ന വിളകളും കാർഷികരീതി കളും ഉണ്ടാവണം.കൃഷിഭൂമി,കൃഷിഭൂമിയായി നിലനിർത്തണം.ഭൂമി കൃഷിക്കായി ലഭ്യമാക്കണം. മികച്ച ഉല്പാ ദനത്തിനും സുരക്ഷിതഭക്ഷണത്തിനും സഹായകമായ ആധുനികശാസ്ത്രസാങ്കേതികവിദ്യകൾ വരണം,കൃഷി ക്കാവശ്യമായ ധനലഭ്യത,വിപണനലഭ്യത,മൂല്യവർദ്ധിത ഉല്പന്നങ്ങൾക്കുള്ള വ്യവസായങ്ങൾ,തൊഴിലിടസുര ക്ഷിതത്വം പ്രവർത്തനസ്വാതന്ത്ര്യം തുടങ്ങി നിരവധി ഘടകങ്ങൾ ഉറപ്പാക്കി കൊണ്ടു മാത്രമേ ഗ്രാമീണസ്ത്രീ കളുടെ ശാക്തീകരണവും ലിംഗതുല്യതയും ഉറപ്പാക്കാൻ കഴിയൂ.ഇതിനായി സമൂഹത്തിലാകെ ചർച്ചകളും പ്രവർ ത്തനങ്ങളും വളർത്തിക്കണ്ടുവരേണ്ടതുണ്ട്.അതിനുളള ശ്രമങ്ങളാണ് ഗ്രാമീണവനിതാദിനാചരണത്തിന്റെ ലക്ഷ്യം.ഈ അധ്വാനശക്തിയെ തിരിച്ചറിയാനും നീതിയിലും തുല്യതയിലും അധിഷ്ഠിതമായി അംഗീകരിക്കാ നും കഴിയുന്ന രാഷ്ട്രീയബോധം സമൂഹത്തിൽ വളർത്തുന്നതിതിൽ ഇത്തരം ദിനാചരണങ്ങൾക്കും ജനകീയ ചർച്ചകൾക്കും പങ്കുണ്ട്.
1911
മുതൽ അന്താരാഷ്ട്ര വനിതാദിനം ആഘോഷിക്കുന്നു.അത് 100 വർഷത്തിലേറെയായി.സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവും സാംസ്കാരികവും രാഷ്ട്രീയവുമായ നേട്ടങ്ങൾ ആഘോഷിക്കുന്നതിനും ലിംഗസമ ത്വം ത്വരിതപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്കുമുള്ള ആഹ്വാനങ്ങൾ ഇന്നും തുടരുന്നു.ദേശീയവും വംശീയ വും ഭാഷാപരവും സാംസ്കാരികവും സാമ്പത്തികവും രാഷ്ട്രീയവുമായ വിഭജനം പരിഗണിക്കാതെ സ്ത്രീകളുടെടെ നേട്ടങ്ങൾക്ക് അംഗീകാരം നൽകുന്ന ദിവസമാണിത്.നാല് യു എൻ വനിതാകോൺഫറൻസുകളാൽ ശക്തി പ്പെട്ട് വളർന്നുവരുന്ന അന്താരാഷ്ട്രവനിതാപ്രസ്ഥാനം സ്ത്രീകളുടെ അവകാശങ്ങൾക്കും രാഷ്ട്രീയസാമ്പത്തിക രംഗങ്ങളിലെ പങ്കാളിത്തത്തിനും വേണ്ടിയുള്ള പിന്തുണ കെട്ടിപ്പടുക്കുന്നതിനും സഹായിക്കുന്നുണ്ട്.എന്നാൽ ഗ്രാമീണസമ്പദ്ഘടനയിലും ഭക്ഷ്യോല്പാദനരംഗത്തും ഗ്രാമീണവികസനത്തിലും സ്ത്രീകളുടെ സംഭാവനകൾക്ക് വേണ്ടത്ര അംഗീകാരവും ദൃശ്യതയും കിട്ടുന്നില്ലെന്ന വസ്തുതയും നിലവിലുണ്ട്.ഒപ്പം അവർ നേരിടുന്ന പ്രശ്നങ്ങളും വികസനസംവാദങ്ങളിൽ വേണ്ടത്ര പരിഗണന കിട്ടാതെ വരുന്നതും കൂടി ഉൾക്കൊണ്ടാണ് ഗ്രാമീണസ്ത്രീകൾ ക്കായുള്ള അന്താരാഷ്ട്രദിനം ആചരിക്കാൻ ഐക്യരാഷ്ട്രസഭ തീരുമാനിച്ചത്.ലിംഗസമത്വത്തിലും ഗ്രാമപ്രദേശ ങ്ങളിലെ സ്ത്രീകളെ ശാക്തീകരിക്കുന്നതിലും ശ്രദ്ധകേന്ദ്രീകരിക്കുന്ന ദിനമായി ഇതാചരിക്കുന്നു..ഈ ദിനത്തി ന്റെ ഉദ്ദേശ്യംഉയർത്തിക്കാട്ടിക്കൊണ്ട് ഐക്യരാഷ്ട്രസഭ പറയുന്നത് കാർഷികഗ്രാമവികസനത്തിൽ ഗ്രാമീണ സ്ത്രീകളുടെ നിർണായകപങ്കും സംഭാവനയും അംഗീകരിക്കുന്നു.ഈ ദിനം ഗ്രാമീണ മേഖലയിലും ഉൾപ്രദേശ ങ്ങളിലും താമസിക്കുന്ന ദശലക്ഷക്കണക്കിന് സ്ത്രീകൾക്ക് സമർപ്പിക്കുന്നു“, എന്നാണ്.കൂടാതെ ഗ്രാമീണവിക സനത്തിനും കാർഷികമേഖലയ്ക്കും സ്ത്രീകൾ നൽകുന്ന നേട്ടങ്ങളും സംഭാവനകളും അംഗികരിക്കുകയും ആഘോ ഷങ്ങളുടെ പ്രമേയമാക്കുകയും ചെയ്യുന്നു. .
ഒക്ടോബർ 16 ലോകഭക്ഷ്യദിനമായി ആചരിക്കുന്നതിനൊപ്പം ഭക്ഷ്യോൽപ്പാദനം,ഭക്ഷ്യസുരക്ഷ എന്നി വയിൽ ഗ്രാമീണസ്ത്രീകളുടെ സംഭാവനകളെ അഭിനന്ദിക്കുന്നതിനായി ഒക്ടോബർ 15 ഗ്രാമീണസ്ത്രീകളുടെ അന്താ രാഷ്ട്ര ദിനമായി ആഘോഷിക്കാൻ 2007 ഡിസംബർ 18-ന് ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയുടെ 62/136 ലെ പ്രമേയത്തിൽ ആവശ്യപ്പെടുകയുണ്ടായി.അങ്ങനെ ഒക്ടോബർ 15 ലോകമെമ്പാടുമുള്ള ഗ്രാമീണ സ്ത്രീകളുടെഅന്താരാഷ്ട്രദിനമായി മാറി.ഗ്രാമീണകുടുംബങ്ങളുടെ സുസ്ഥിരതയിലും സമൂഹത്തിന്റെ പൊതുവായ ക്ഷേമത്തിലും സ്ത്രീകളുടെ പങ്കു് ഇത് അംഗീകരിക്കുന്നു. എല്ലാ മേഖലകളിലും എല്ലാ തലങ്ങളിലും സാമൂഹികവും സാമ്പത്തികവുമായ പൂർണ്ണമായി പങ്കാളികളാകാൻ സ്ത്രീകളെ ശാക്തീകരിക്കുന്നത് ഗ്രാമീണ വികസനത്തിന്റെ അടിസ്ഥാനഘടകമാണെന്ന ആശയം ഇതിന്റെ ഭാഗമായി മുന്നോട്ടുവയ്ക്കുന്നുണ്ട്.ശക്തമായ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് ഗ്രാമീണസ്ത്രീകളുടെ ശക്തീകരണവും ലിംഗതുല്യതയും അത്യന്താപേക്ഷിതമാണ്.ഭക്ഷ്യപോഷകാഹാരസുരക്ഷ,വരുമാനം,ഗ്രാമീണ ഉപജീവനവും മൊത്തത്തിലുള്ള ക്ഷേമവും മെച്ചപ്പെടുത്തൽ തുടങ്ങി യമേഖലകളിൽ ഗ്രാമീണസ്ത്രീകൾ വലിയ പങ്ക് വഹിക്കുന്നുണ്ട്.ഇത് കൃഷിയേയും ഗ്രാമീണസംരംഭങ്ങളേയും ശക്തിപ്പെടുത്തുകയും പ്രാദേശികവും ആഗോളവുമായ സമ്പദ്‌വ്യവസ്ഥകളുടെ വളർച്ചയിൽ വലിയ സംഭാവന നൽകുകയും ചെയ്യുന്നു.
കേരളത്തിലെ അധികാര വികേന്ദ്രീകരണവും ജനകീയാസൂത്രണവും കേരളത്തിലെ ഗ്രാമീണ സ്ത്രീകളു ടെ ജീവിതഗുണത ഉയർത്താൻ സഹായകമായിട്ടുണ്ട്.വികസനാസൂത്രണത്തിലും നിർവ്വഹണത്തിലും ക്രിയാ ത്മകമായ പങ്കാളിത്തം ഉറപ്പാക്കാൻ അത് സഹായിച്ചു.പഞ്ചായത്ത് വികസനപദ്ധതിയും വനിതാഘടകപദ്ധ തിയും സ്ത്രീകളുടെ വിവിധ വികസനാവശ്യങ്ങൾക്ക് പരിഹാരം കാണാൻ ഒരു പരിധിവരെ സഹായകമായിട്ടു ണ്ട്.എന്നാൽ ലിംഗനീതിയും സമത്വവും ഉറപ്പാക്കാനുള്ള വികസന ഇടപെടലുകളിൽ ഇനിയും മുന്നോട്ടുപോകാ നുമുണ്ട്.ഇതോടൊപ്പം കുടുംബശ്രീപ്രസ്ഥാനം സ്ത്രീകളുടെ വികസനപങ്കാളിത്തം,ദൃശ്യത,സാമ്പത്തിക സ്ഥാപന ങ്ങളുമായുള്ള ബന്ധം,വായ്പാലഭ്യത,തൊഴിൽശേഷി,ഗ്രാമീണവികസനവേദികളിലെ പങ്കാളിത്തം തുടങ്ങി നിര വധി ഘടകങ്ങളിൽ വലിയ മാറ്റം ഉണ്ടാക്കാൻ സഹായിച്ചിട്ടുണ്ട്.കേരളത്തിലെ ഗ്രാമീണസ്ത്രീകളുടെ വികസനാ വശ്യങ്ങളും ലിംഗനീതിക്കായുള്ള പ്രവർത്തനങ്ങളിലും കേരളത്തിന്റെ വികസനനയങ്ങളും പരിപാടികളും വലി യ മാറ്റം ഉണ്ടാക്കിയെന്നത് അനുഭവങ്ങളായി നമ്മുടെ മുന്നിലുണ്ട്.എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു എന്നല്ല സൂചി പ്പിക്കുന്നത്.കുറഞ്ഞ തൊഴിൽ പങ്കാളിത്ത നിരക്ക്,സംസ്ഥാനതല അധികാരസംവിധാനങ്ങളിലെ പങ്കാളിത്ത ക്കുറവ്,ലൈംഗികാതിക്രമം,കുറഞ്ഞ കൂലിനിരക്ക്,ലിംഗവിവേചനരഹിതമായ പൊതുസംവിധാനങ്ങൾ ആരോ ഗ്യപ്രശ്നങ്ങൾ തുടങ്ങി നിരവധി പ്രശ്നങ്ങൾ നമ്മുടെ മുന്നിലുണ്ട്.എന്നാൽ ഉണ്ടായ മാറ്റങ്ങൾ കാണുകയും അതി ൽനിന്ന് മുന്നോട്ടുപോകാനുള്ള ജനകീയപ്രവർത്തനങ്ങൾക്കും മുന്നേറ്റങ്ങൾക്കും ഇനിയും സജീവമായി നേതൃ ത്വം നൽകുകയും വേണം.ജനസംഖ്യാപരമായ ലിംഗാനുപാതത്തിൽ നമ്മൾ മുന്നിലാണ്.എന്നാൽ അതിലും ചില പ്രതികൂലസൂചനകൾ കാണുന്നതും പരിശോധിക്കേണ്ടതുണ്ട്.
2011
ലെ സെൻസസ് പ്രകാരം കേരളത്തിലെ ജനസംഖ്യയുടെ 51.4 ശതമാനം സ്ത്രീകളാണ്.അനുകൂല മായ ലിംഗാനുപാതമാണിത്.ആയിരം പുരുഷന്മാർക്ക് 1084 സ്ത്രീകൾഎന്നതാണ് നിലവിലെ അവസ്ഥ.തദേശ സ്വയം ഭരണസ്ഥാപനങ്ങളിലെ സംവരണം മുപ്പത്തിമൂന്ന് ശതമാനത്തിൽ നിന്ന് അമ്പത് ശതമാനം ആയി ഉയർന്നു.മാത്രമല്ല തദ്ദേശഭരണസ്ഥാപനങ്ങളിലെ എല്ലാ അധികാരസ്ഥാനങ്ങളിലേക്കും സംവരണം നടപ്പിലാ ക്കി.ഇന്ന് തദേശസ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികളിൽ 52.% ൽ കൂടുതൽ സ്ത്രീകളാണ്.അധി കാരസ്ഥാനങ്ങളിലും പകുതിയോളം സ്ത്രീകളുണ്ട്.ഉയർന്ന ആയുർദൈർഘ്യം,ദേശീയ ശരാശരിയെക്കാൾ വളരെ കുറഞ്ഞ മാതൃമരണനിരക്ക്,92% സാക്ഷരത,മികച്ച സ്ക്കൂൾ പ്രവേശനം,ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാസത്തിലും രാജ്യത്തെ ഉയർന്നനിരക്കും നമ്മുടെ സംസ്ഥാനത്തിനാണ്.ചുരുക്കത്തിൽ ഇന്ത്യയിലെ കേരളത്തിലെ ഗ്രാമീണസ്ത്രീകളുടെ ജീവിതസാഹചര്യം അഖിലെന്ത്യാസ്ഥിതിയുമായി താരതമ്യം ചെയ്യുമ്പോൾ വളരെ മെച്ചപ്പെട്ടതാണ്.എന്നാൽ കേരളത്തെ ഗ്രാമീണമെന്നും നഗരമെന്നും വേർതിരിച്ച് ഇക്കാര്യങ്ങൾ വില യിരുത്താനും പ്രയാസമാണ്.
കേരളഗ്രാമീണസ്ത്രീകളിലെ ഉപജീവനമാർഗവികസനസാധ്യതകളും സാമ്പത്തികസ്ഥാപനങ്ങളുമായി അവയ്ക്കുള്ള ബന്ധവും വളർത്തിയത് കുടുംബശ്രീപ്രസ്ഥാനമാണ്.3 ലക്ഷം അയൽക്കൂട്ടങ്ങൾ,45 ലക്ഷം കുടുംബ ങ്ങളും ഉൾകപ്പെടുന്ന വലിയൊരു പ്രസ്ഥാനമാണത്.22000 കോടി രൂപ ബാങ്ക് ലിങ്കേജ് ,8000 കോടി ലഘു സമ്പാദ്യം,50000 സംഘകൃഷി ഗ്രൂപ്പുകൾ,ഒരു ലക്ഷത്തോളം സംരംഭങ്ങൾ തുടങ്ങി വലിയൊരു ശൃംഖലയതിലു ണ്ട്.ഇതിനു പുറമേ സ്ത്രീപദവിപഠനപരിപാടി,ജൻഡർ കോർണറുകൾ,വിവിധസാമൂഹ്യവിദ്യാഭ്യാസ സംവിധാ നങ്ങൾ എന്നിവ ഉൾച്ചെടുന്ന വിപുലമായ സംവിധാനവുമാണ്.ഇതിലൂടെ സാമൂഹ്യജനാധിപത്യശേഷികൾ കൈവരിക്കാൻ കഴിയുന്നതിനൊപ്പം മെച്ചപ്പെട്ട ഉപജീവനമാർഗ്ഗങ്ങൾ സാധ്യമാവുകയും സാമ്പത്തികശേഷി വർദ്ധിക്കുന്നതിനുള്ള ഉപാധികൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.ഇത് സാമൂഹികമായ മെച്ചപ്പെട്ട ജീവിതത്തി ലേക്ക് നയിക്കുന്നതിനും സഹായകമായിട്ടുണ്ട്.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ കുടുംബശ്രീക്ക് ലഭിക്കുന്നയിടവും പങ്കാളിത്തവും പങ്കാളിത്ത വികസനപ്രക്രിയയും സ്ത്രീകൾക്ക് സാമൂഹികവസരങ്ങളും വികസനഭരണപ്രക്രിയ മനസ്സിലാക്കാനും ഇടപെ ടാനും അവസരം നൽകുന്നു.കുടുംബശ്രീ നൽകിയ ആത്മവിശ്വാസവും സാമൂഹ്യവസരങ്ങളുമാണ് തൊഴിലുറപ്പ് പദ്ധതിയിൽ ഉയർന്ന സ്ത്രീപങ്കാളിത്തത്തിന് കാരണമായത്.ഇതുവഴി കായികക്ഷമതയുള്ള ജോലികളിലേക്ക് ഗ്രാമീണസ്ത്രീകൾ കൂടുതലായി കടന്നുവരുന്നു.തൊഴിലുറപ്പിലൂടെ ലഭിച്ച ആത്മവിശ്വാസവും കായികക്ഷമതയും സാമൂഹ്യബന്ധങ്ങളും കാർഷികതൊഴിലുകളിലേക്കും കൃഷിയിലേക്കും കൂടുതൽ സ്ത്രീകൾ എത്തിച്ചേരാനും കാര ണമായിട്ടുണ്ട്.ചുരുക്കത്തിൽ കേരളത്തിൽ നടന്ന അധികാരവികേന്ദ്രീകരണം,കുടുംബശ്രീ,ത്രിതല സംഘടനാ സംവിധാനത്തിന്റെ ജനാധിപത്യവൽക്കരണം,ജനകീയ രാഷ്ട്രീയ സംഘടനാ പ്രവർത്തനങ്ങൾ,തൊഴിലുറപ്പ് തുടങ്ങി വ്യത്യസ്ഥവികസനഇടപെടലും ജനകീയപ്രവർത്തനങ്ങളുമാണ് കേരളത്തിലെ ഗ്രാമീണസ്ത്രീകളുടെ ജീവിതത്തിൽ മാറ്റത്തിന്റെ വഴികൾ തെളിച്ചിരിക്കുന്നത്.
കേരളത്തിലെ ഏതൊരു പഞ്ചായത്തിന്റേയും കഴിഞ്ഞ വികസനചരിത്രം പരിശോധിച്ചാൽ പ്രാദേ ശിക വികസനരംഗത്ത് സ്ത്രീകൾ നൽകിയ വികസനസംഭാവനകളുടെ വലിയൊരു പട്ടിക കാണാം.സാക്ഷ രതാ കാലഘട്ടത്തിലെ ഇൻസ്ട്രക്ടറന്മാരായി വന്നതിൽ 80% കൂടുതൽ സ്ത്രീകളായിരുന്നു.സാക്ഷരതാപ്രസ്ഥാന ത്തെ വിജയത്തിലെത്തിച്ചതിനും മുന്നിൽ സ്ത്രീകളായിരുന്നു.തുടർന്ന് വന്ന ജനകീയാസൂത്രണത്തിൽ പ്രാദേശി ക നേത്യത്വനിരയിലും സ്ത്രീശക്തി ശ്രദ്ധേയമായിരുന്നു.പഞ്ചായത്തുഭരണസംവിധാനത്തിൽ ജനകീയതലം ഉറപ്പാക്കുന്നതും സ്ത്രീകൾ മുഖ്യപങ്ക് വഹിക്കുന്നു.രോഗപ്രതിരോധ പ്രവർത്തനങ്ങൾ,സ്ക്കൂൾ,അംഗനവാടിതല ങ്ങളിലെ ജനകീയപരിപാടികൾക്കും മുഖ്യശക്തിസ്രോതസ്സ് സ്ത്രീകളാണ്.സുനാമി,ഓഖി,2018, 2019 – പ്രളയ ങ്ങൾ,കോവിഡ് തുടങ്ങിയ ദുരന്തകാലഘട്ടങ്ങളിലും പ്രാദേശികതലത്തിൽ വിവിധ പ്രവർത്തനങ്ങൾക്കായി മുന്നണി പോരാളിയായി നിന്നത് സ്ത്രീകളായിരുന്നു.ഈ രംഗങ്ങളിലെ പ്രവർത്തന നേതൃത്വ രംഗത്തേക്ക് വരുന്നവർ കുടുംബഭാരത്തിനൊപ്പം ഇവ നിർവഹിക്കേണ്ടി വരുന്നു എന്നതും നമ്മൾ മനസ്സിലാക്കണം. പരമ്പരാഗതമായ കുടുംബഘടനയും അധികാരബന്ധങ്ങളും സ്ത്രീകളുടെ മേലിലുള്ള അധ്വാനഭാരം ഇരട്ടിപ്പി ക്കുന്നു എന്ന കാര്യം നമ്മൾ തിരിച്ചറിയണം.
പ്രാദേശികമായി നടക്കുന്ന മിക്ക സന്നദ്ധപ്രവർത്തനങ്ങളുടേയും മുഖ്യശക്തിസ്ത്രീകളായി മാറുന്നു, അല്ലെങ്കിൽ അങ്ങനെ മാറ്റുന്നു.എന്നാൽ അധികാരസ്ഥാനങ്ങൾ പരിശോധിച്ചാൽ അവിടെ അദൃശ്യവുമാണ്. സഹകരണസ്ഥാപനങ്ങൾ,കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂൾ PTA, രാഷ്ട്രീയ പാർട്ടികളുടെയും തൊഴിലാളി സംഘടനകളുടേയും കമിറ്റികൾ തുടങ്ങി വ്യത്യസ്ഥ അധികാരസ്ഥാനങ്ങളിൽ നിന്നും അകറ്റി നിറുത്തുകയും ചെയ്യുന്നത് കാണാം.കേരളത്തിന്റെ ലിംഗപദവി ബോധത്തിൽ മാറ്റം വരുന്നതിലൂടെ മാത്രമേ ഈ വിവേച നത്തിന്റെ ഭിന്നമുഖങ്ങൾ മറികടക്കാൻ പറ്റു.അതിന് സഹായകമായ ചർച്ചക്കും സംവാദത്തിനും അവസരം സൃഷ്ടിക്കലാകട്ടെ ഈ ഗ്രാമീണവനിതാദിനവും.

Leave a Reply

Your email address will not be published. Required fields are marked *