സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയോട് അനുബന്ധിച്ച് മെഡിക്കൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കുക

സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയോട് അനുബന്ധിച്ച് മെഡിക്കൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കുക

വയനാട്: ആരോഗ്യ മേഖലയെ ശക്തിപ്പെടുത്താനുതകുന്ന രീതിയിൽ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയോടനുബന്ധിച്ച് ആധുനിക രീതിയിലുള്ള മെഡിക്കൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിച്ച് എത്രയും വേഗം പ്രവർത്തന സജ്ജമാക്കണമെന്ന്  കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സുൽത്താൻ ബത്തേരി മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.

മെയ് 13, 14 തീയ്യതികളിൽ ഓൺലൈനായി നടന്ന സമ്മേളനം മുൻ സംസ്ഥാന പ്രസിഡണ്ട് ടി.ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര നിർവ്വാഹക സമിതിയംഗങ്ങളായ ടി.ആർ. സുമ, പ്രൊഫ. കെ. ബാലഗോപാലൻ, പി.ആർ. മധുസൂദനൻ, വി. എൻ ഷാജി തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി വി.എം രത്നം (️പ്രസിഡണ്ട്), പി.കെ. രാജപ്പൻ (വൈസ് പ്രസിഡണ്ട്), കെ.എൻ. ലജീഷ് (സെക്രട്ടറി), ബിനു പി.എസ് (ജോ: സെക്രട്ടറി), എം. രാജൻ (ട്രഷറർ) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *