തിരുവില്വാമല : പരിഷത്ത് തിരുവില്വാമല യൂണിറ്റ് വി.കെ.എന്‍ സ്മാരകഹാളില്‍ വച്ച് ‘ പൊതുവിദ്യാലയങ്ങള്‍ അടച്ചുപൂട്ടുന്നത് ആര്‍ക്കുവേണ്ടി’ എന്ന പേരില്‍ ജനകീയ സംവാദ സദസ്സ് സംഘടിപ്പിച്ചു. ബഹു ചേലക്കര എം.എല്‍.എ യു.ആര്‍.പ്രദീപ് പരിപാടി ഉദ്ഘാടനം ചെയ്തു. പരിഷത്ത് കേന്ദ്രനിര്‍വാഹകസമിതിയംഗം കെ.മനോഹരന്‍ വിഷയം അവതരിപ്പിച്ചു. ഡെപ്യൂട്ടി കളക്ടര്‍ വിജയരാഘവ പണിക്കര്‍, എസ്.രാമന്‍, കൃഷ്ണന്‍കുട്ടി, ശാന്തകുമാരി എന്നിവര്‍ സംസാരിച്ചു.
പരിഷത്ത് യൂണിറ്റ് പ്രസിഡണ്ട് ടി.സഹദേവന്‍ അധ്യക്ഷത വഹിച്ച സദസ്സിന് സെക്രട്ടറി എം.ആര്‍.ഗോപി സ്വാഗതവും അനില്‍കുമാര്‍ നന്ദിയും രേഖപ്പെടുത്തി.