മഴക്കാല പുഴപഠനവും മഴയാത്രയും നടത്തി

0

എലവഞ്ചേരി : ശാസ്ത്രസാഹിത്യ പരിഷത്ത് എലവഞ്ചേരി യൂണിറ്റും യുവസമിതിയും സംയുക്തനേതൃത്വത്തിൽ എലവഞ്ചേരിയിലെ ‘ഇക്ഷുമതി’ പുഴയെക്കുറിച്ച് പഠിക്കാൻ മഴ-പുഴ യാത്ര സംഘടിപ്പിച്ചു . മഴ-പുഴ യാത്രയിൽ 60 ഓളം പ്രവർത്തകർ പങ്കുചേർന്നു. വൈ.കല്യാണ കൃഷ്ണൻ, അരവിന്ദാക്ഷൻ എന്നിവരുടെ നേതൃത്വത്തിൽ മൂന്ന് ഗ്രൂപ്പായി തിരിഞ്ഞ് പുഴയുടെ വിവിധ അവസ്ഥകളെക്കുറിച്ച് പഠനം നടത്തി. പുഴയുടെ അരികിൽ സ്ഥിതി ചെയ്യുന്ന മൂന്ന് കുന്നുകളും സന്ദർശിച്ചു. പുഴ പഠനത്തിന്റെ ആദ്യഘട്ടം എന്നനിലയിൽ പ്രാഥമിക പഠനമാണ് നടത്തിയത്. രണ്ടാംഘട്ടം ജനുവരി മാസത്തിൽ നടക്കും. ജില്ലാ ഭാരവാഹികളായ മോഹനൻ, പ്രദീപ്, സുനിൽ, ശരണ്യചന്ദ്രൻ എന്നിവർ പുഴയാത്രയിൽ ഉണ്ടായിരുന്നു. യൂണിറ്റ് ഭാരവാഹികളായ പ്രകാശൻ, രാജേഷ് എം, രാജേഷ് ആർ എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *