കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തൃശ്ശൂർ ജില്ലാ കമ്മിറ്റി യോഗം 20 ന് ഓൺലൈനിലും 21 ന് പരിസര കേന്ദ്രത്തിലുമായി നടന്നു. 20 ന് രാത്രി 8.00 മണിക്ക് ഓൺലൈനായി നടന്ന യോഗത്തിൽ കഴിഞ്ഞ ജില്ലാ കമ്മിറ്റിക്ക് ശേഷം നടന്ന ജില്ലയിലെ പ്രവർത്തനങ്ങൾ വിലയിരുത്തി. ജില്ലാ സെക്രട്ടറി ജൂന പി എസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മേഖലാ സെക്രട്ടറിമാരും ജില്ലാ കമ്മിറ്റി അംഗങ്ങളും റിപ്പോർട്ടിനോട് പ്രതികരിച്ച് സംസാരിച്ചു. 61 പേർ പങ്കെടുത്തു

ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മൽ സംസ്ഥാന കമ്മിറ്റി തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

21 ന് കാലത്ത് 10.30 ന് പരിസരകേന്ദ്രത്തിൽ ജില്ലാ പ്രസിഡണ്ട് ഡോ.കെ. വിദ്യാസാഗറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന കമ്മിറ്റി തീരുമാനങ്ങൾ ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മൽ വിശദമായി റിപ്പോർട്ട് ചെയ്തു. തുടർന്ന് വിഷയ സമിതി / ഉപസമിതി ചുമതലക്കാർ വിവിധ മേഖലകളിലെ പ്രവർത്തനങ്ങളുടെ ആക്ഷൻ പ്ലാൻ അവതരിപ്പിച്ചു.

വിദ്യാഭ്യാസം :ഡോ: ജോഷി സി.എൽ.
വിജ്ഞാനോത്സവം : ‘ കെജി .അനിൽകുമാർ
ബാലവേദി: പ്രിയൻ ആലത്ത് .
ആരോഗ്യം : രാമൻ
ജൻഡർ :ജയശ്രീ
കലാസംസ്കാരം : നിർമ്മൽ കുമാർ
യുവ സമിതി : ഗ്രീഷ്മ ടി.വി.

ട്രഷറർ അജിത് കുമാർ സാമ്പത്തികം, പുസ്തകപ്രചരണം, അംഗത്വം പ്രവർത്തനങ്ങൾ അവതരിപ്പിച്ചു.

ജില്ലയിലെ പ്രാദേശിക പഠന പ്രവർത്തനങ്ങൾ സംബന്ധിച്ച അവതരണം  വൈസ് പ്രസിഡണ്ട് അനീഷ് കുമാർ നടത്തി.

Youth scholers congress നെ സംബന്ധിച്ച വിശദാംശങ്ങൾ പ്രസിഡന്റ് ഡോ. വിദ്യാസാഗർ അവതരിപ്പിച്ചു. ജില്ലയിലെ വിവിധ അക്കാദമിക സ്ഥാപനങ്ങളുമായി കൈകോർത്ത് കോൺഗ്രസ്സ്  സംഘടിപ്പിക്കാനാണ് ജില്ലാ കമ്മിറ്റി തീരുമാനിച്ചിട്ടുള്ളത്.

തുടർന്ന് 5 (3/4 മേഖലകൾ വീതം) ഗ്രൂപ്പുകളായി തിരിഞ്ഞ് മേഖലകളിലെ പ്രവർത്തന പരിപാടികൾ ചിട്ടപ്പെടുത്തി റിപ്പോർട്ടു ചെയ്തു.

ജില്ലാ സെക്രട്ടറി യുടെ ക്രോഢീകരണത്തോടെ 5 മണിക്ക് യോഗം അവസാനിച്ചു. 60 പേർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *