കണ്ണൂർ – പേരാവൂർ ഉരുൾപൊട്ടൽ മേഖലയിൽ ഫീൽഡ് പഠനം നടത്തി

0
Peravoor Landslid

കണിച്ചാർ - കോളയാട് ഉരുൾ പൊട്ടൻ മേഖലയിലെ ജനകീയ പഠന നടക്കുന്നു.

കണ്ണൂർ:- കേരള ശാസ്ത്ര സാഹിത്യ സംഘടിപ്പിക്കുന്ന ഗവേഷണ പഠനത്തിന്റെ ഭാഗമായി കണിച്ചാർ, കോളയാട് പഞ്ചായത്തിലെ ഉരുൾ പൊട്ടിയ പ്രദേശങ്ങളിലെ ജനകീയ പഠനം ആരംഭിച്ചു. കണിച്ചാർ ,കോളയാട് പഞ്ചായത്ത് പ്രദേശത്തുമാണ് വ്യാപകമായി ഉരുൾ പൊട്ടിയത്. 25 ലധികം പോയിന്റുകളിൽ ആരെയും ഭയപ്പെടുന്ന രീതിയിൽ ഒരേ സമയം ഉരുൾ പൊട്ടിയത്.

കഴിഞ്ഞ 100 വർഷമായി ഈ മേഖലയിലെ പശ്ചിമഘട്ട മലനിരയിൽ ഉരുൾപ്പെട്ടിയിട്ടില്ലെന്ന് പഴമക്കാർ പറയുന്നു. കണ്ണൂർ യൂനിവേഴസിറ്റിയുടെ സഹകരണത്തോടെയാണ് മൂന്നു മാസം നീളുന്ന പഠന പ്രവർത്തനം ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്നത്. ശാസ്ത്രീയ ലാബോറട്ടറി പഠനവും ഉണ്ടാകും പേരാവൂർ മലബാർ ബി എഡ് കോളേജിലെ 50 അധ്യാപക വിദ്യാർത്ഥികളും പഠനപ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നു സുസ്ഥിര വികസനത്തിന് പ്രാദേശിക ജനതയെ സജ്ജമാക്കുന്നതിന് വേണ്ടിയാണ് പഠനം.

കണ്ണൂർ യൂനിവേഴിസിറ്റി വളണ്ടിയർമാർ , പരിഷത്ത് ക്യാമ്പസ് യുവസമിതി പ്രവർത്തകർ , ശാസ്ത്ര സാഹിത്യം പരിഷത്ത് പേരാവൂർ മേഖലയിലെ പ്രവർത്തകർ ഉൾപ്പടെ 84 പേർ പങ്കെടുത്തു. പരിസ്ഥിതി, ഭൗമശാസ്ത്ര ഗവേഷകരും പഠനത്തോടൊപ്പം ഉണ്ട്.

കേരളത്തിൽ നടന്ന ഉരുൾ പൊട്ടലിൽ ഇപ്പോൾ പേരാവൂരിൽ ഉണ്ടായ ഒരേ സമയം വ്യത്യസ്ത കേന്ദ്രങ്ങളിൽ ഉരുൾ പൊട്ടിയതിന്റെ കാരണവും അന്വേഷിക്കുന്നു. 2 ദിവസമായി നടന്ന ഫീൽഡ് പഠനത്തിന് കണ്ണൂർ യൂനിവേഴ്സിറ്റി എൻവയർമെന്റൽ സ്റ്റഡീസ് ഡയരക്ടർ ഡോ. കെ മനോജ് ,ഡോ.ടി.കെ പ്രസാദ് ട ,ഡോ.കെ.ഗീതാനന്ദൻഎന്നിവർ അക്കദമിക് നേതൃത്വം നൽകുന്നു

ഫീൽഡ് സർവ്വെ പ്രവർത്തനത്തിന് ഇന്ദു.കെ.മാത്യു കെ.പി സുരേഷ് കുമാർ , കെ.വിനോദ് കുമാർ, പി.പി.ബാബു, പി.കെ.സുധാകരൻ നേതൃത്വം നൽകി. കേരള വികസന ക്യാമ്പയിനിൽ , കണ്ണൂരിനെ അറിയാം, കണ്ണൂരിനെ മാറ്റാൻ പഠന പരിപാടിയിൽ ജില്ലയിൽ 19 പഠന പരിപാടികൾ പരിഷത്ത്, വിവിധ അക്കാദമിക്ക് സ്ഥാപനങ്ങളുടെ സഹകരണത്തേടെ ആസൂത്രണം ചെ യ്തിട്ടുണ്ട്.-

Peravoor Landslid-Pic2
പേരാവൂരിൽ ഉരുൾപൊട്ടൽ മേഖലയിൽ പഠനം നടത്തുന്നു
Peravoor Landslid-Pic1
പേരാവൂരിൽ ഉരുൾപൊട്ടൽ മേഖലയിൽ പഠനം നടത്തുന്നു
Peravoor Landslid-Pic3
പേരാവൂരിൽ ഉരുൾപൊട്ടൽ മേഖലയിൽ പഠനം നടത്തുന്നു

 

Leave a Reply

Your email address will not be published. Required fields are marked *