തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് യുണിറ്റ് വാർഷികം

0

11/01/24 തൃശ്ശൂർ

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് യൂണിറ്റ് വാർഷികസമ്മേളനം  നടന്നു. ഫാർമക്കോളജി വിഭാഗം പ്രൊഫസറും മേധാവിയുമായ ഡോ.കെ.ബി. സനൽകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാസ്ത്രബോധത്തോടെ ജീവിതസാഹചര്യങ്ങളെ സമീപിക്കണമെന്നത് പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.
യൂണിറ്റ് പ്രസിഡണ്ട് കെ.എ.ഹസീന അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ഡോ.എ.സരിൻ സ്വാഗതം പറഞ്ഞു. പ്രിയ കെ.നായർ അനുശോചന പ്രമേയം അവതരിപ്പിച്ചു.
യൂണിറ്റ് ജോയിന്റ് സെക്രട്ടറി കവിത.പി.വേണുഗോപാൽ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.
സംഘടനാരേഖയും ഭാവിപ്രവർത്തന പരിപാടിയും മേഖലാപ്രസിഡണ്ട് എം.എൻ.ലീലാമ്മ അവതരിപ്പിച്ചു.
തുടർന്ന് നടന്ന ചർച്ചയിൽ പങ്കെടുത്ത് ഡോ.വി.എം.ഇക്ബാൽ, ടി.സത്യനാരായണൻ , ഡോ.കെ.ജി.രാധാകൃഷ്ണൻ, ടി.ടി.ബെന്നി, ഡോ.ഉഷാഭായ്, ഡോ.ഗോപേഷ് എന്നിവർ സംസാരിച്ചു.
സമ്മേളനത്തിൽ 41 പേർ പങ്കെടുത്തു.
27(സ്ത്രീ)14(പു)

Leave a Reply

Your email address will not be published. Required fields are marked *