കോഴിക്കോട്:കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ല വികസന ഉപസമിതിയുടെ ആഭിമുഖ്യത്തിൽ സമഗ്ര പ്രദേശിക വികസനം എന്ന വിഷയത്തിൽ ശിൽപശാല സംഘടിപ്പിച്ചു. പരിഷത്ത് മുൻ സംസ്ഥാന പ്രസിഡണ്ട് പ്രൊഫ.കെ.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. കാലാവസ്ഥാ വ്യതിയാനം കേരളത്തിന്റെ പ്രാദേശിക വികസന പരിപാടികളെ കാര്യമായി ബാധിച്ചതിനാൽ ഇനി മുതൽ വികസന പരിപാടികളിൽ ഗൗരവമായ പഠനങ്ങളിൽ അധിഷ്ഠിതമായ ശാസ്ത്രീയമായ രീതികൾ സ്വീകരിച്ചേ മതിയാവൂയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പരിഷത്ത് ജില്ലാ വികസന സമിതി ചെയർമാൻ പി.എൻ.പ്രേമരാജ് അദ്ധ്യക്ഷത വഹിച്ചു. സമഗ്ര പ്രദേശിക വികസനത്തിന്റെ ആവശ്യകത എന്ന വിഷയത്തിൽ പ്രൊഫ.ടി.പി.കുഞ്ഞിക്കണ്ണനും  സമഗ്ര വികസനത്തിന്റെ സമീപനം സാധ്യതകൾ എന്ന വിഷയത്തിൽ പരിഷത്ത് മുൻജനറൽ സെക്രട്ടറി കെ.കെ.ജനാർദ്ദനനും വിഷയാവതരണങ്ങൾ നടത്തി.വിവിധ വിഷയങ്ങിൽ എൻ. ശാന്തകുമാരി (ജന്റർ), ഇ.അബ്ദുൾഹമീദ് (പരിസ്ഥിതി ), ഡോ.പി.രമേഷ് (വിദ്യാഭ്യാസം) എന്നിവരും സംസാരിച്ചു. ജില്ല വികസന ഉപസമിതി കൺവീനർ പി.പി.വിശ്വനാഥൻ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *