ഗുരുത്വതരംഗങ്ങള്‍ പ്രപഞ്ചപഠനത്തിന്റെ വേഗംകൂട്ടും-ഡോ. രശ്മി ലക്ഷ്മി

0

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലാ സമ്മേളനം ഡോ. രശ്മി ലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു.പാലോട്: ഗുരുത്വാകര്‍ഷണ തരംഗങ്ങളുടെ സഹായത്തോടെ പ്രപഞ്ചവികാസ പരിണാമത്തെക്കുറിച്ച് നടത്തുന്ന പഠനം ശാസ്ത്രലോകത്തെ വിപ്ലവകരമായ നേട്ടമാണെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. രശ്മി ലക്ഷ്മി അഭിപ്രായപ്പെട്ടു. പ്രപഞ്ചത്തിലെ സ്ഥലകാല ഘടനയിലുണ്ടാകുന്ന ഏതൊരു അനക്കങ്ങളും ഗുരുത്വതരംഗങ്ങളുപയോഗിച്ച് മനസ്സിലാക്കാനാകും. ഇവയെ പഠനവിധേയമാക്കുന്നതിലൂടെ പ്രപഞ്ചോത്പത്തിക്കുദ്ഭവമായ പ്രതിഭാസങ്ങളെ മനസ്സിലാക്കല്‍ എളുപ്പമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നന്ദിയോട് ഗ്രീന്‍ ആഡിറ്റോറിയത്തില്‍ നടക്കുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവര്‍. സ്വാഗതസംഘം ചെയര്‍മാന്‍ പേരയം ശശി അധ്യക്ഷനായി. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. കോമളം, പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ബി. രമേഷ്, ഡോ. കവിത, കെ. അഭിലാഷ് എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് കെ.ജി. ഹരികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സമ്മേളന നടത്തിപ്പിനായി വിവിധ കമ്മിറ്റികളെ തെരഞ്ഞെടുത്തു.
ജില്ലാ പ്രസിഡന്റ്, ജെ. ശശാങ്കന്‍, സിനി (പ്രസീഡിയം), ശ്രീകുമാര്‍ കെജി, രശ്മി ശ്രീകാര്യം, ഹരിഹരന്‍ കാട്ടായിക്കോണം (മിനിട്സ്), ആര്‍. ജയചന്ദ്രന്‍, വി. ഹരിലാല്‍, ബി. നാഗപ്പന്‍ (പ്രമേയം)
, മണികണ്ഠന്‍ (ക്രഡന്‍ഷ്യല്‍), പി. പ്രദീപ് (മീഡിയ), സൈജു നെയ്യനാട് (രജിസ്ട്രേഷന്‍). ജി. ഷിംജി അനുശോചന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി എസ്. രാജിത്ത് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ എസ്. ബിജുകുമാര്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പി. ജയകുമാര്‍ ആഡിറ്റ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പിപിസി അവതരണം എ.എസ് ഷിബുവും ജില്ലാ അവലോകന റിപ്പോര്‍ട്ടിന്റെ അവതരണം എസ്. ജയകുമാറും നടത്തി.

പ്രവര്‍ത്തനറിപ്പോര്‍ട്ടിന്മേല്‍ നടന്ന ചര്‍ച്ചയില്‍ അശ്വതി നെടുമങ്ങാട്, വിജയന്‍ വര്‍ക്കല, ബി. അനില്‍കുമാര്‍ തിരുവനന്തപുരം, കെ. കൃഷ്ണപ്പിള്ള വെള്ളനാട്, ഗിരീഷന്‍ നെയ്യാറ്റിന്‍കര, ബാബുക്കുട്ടന്‍ കഴക്കൂട്ടം, സുനില്‍കുമാര്‍ ആറ്റിങ്ങല്‍, അഖിലേഷ് പെരുങ്കടവിള, വിജേഷ് പാറശാല, പ്രഭാത് നേമം, ഭഗത് പാലോട്, മധു കിളിമാനൂര്‍, നൗഷാദ് വെഞ്ഞാറമൂട് എന്നിവര്‍ പങ്കെടുത്തു. സംഘടനാരേഖ അവതരണം സംസ്ഥാന ജനറല്‍ സെക്രട്ടറി ജോജി കൂട്ടുമ്മേല്‍ അവതരിപ്പിച്ചു. സമ്മേളനവേദിക്കരികില്‍ ഷോല നേച്വര്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന ഫോട്ടോഗ്രാഫി പ്രദര്‍ശനത്തിന്റെ ഉദ്ഘാടനവും ഡോ. രശ്മി ലക്ഷ്മി നിര്‍വഹിച്ചു. സമ്മേളനം നാളെ സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *