ഏക സിവിൽകോഡ് നാനാർത്ഥങ്ങൾ -സെമിനാർ
03/11/23 തൃശൂർ
ജില്ല ജെൻഡർ വിഷയസമിതിയുടെ നേത്രുത്വത്തിൽ കേരള സാഹിത്യ അക്കാദമി, വൈലോപ്പിള്ളി ഹാളിൽ വെച്ച് “ഏക സിവിൽകോഡ് നാനാർത്ഥങ്ങൾ” -സെമിനാർ സംഘടിപ്പിക്കുകയുണ്ടായി. ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ ജില്ല സെക്രട്ടറി അഡ്വ കെ ജി സന്തോഷ് കുമാർ വിഷയം അവതരിപ്പിച്ചു. ഇന്നത്തെ ഇന്ത്യയുടെ സാമൂഹ്യ രാഷ്ട്രീയ സാഹചര്യത്തിൽ ഏക സിവിൽ കോഡ് നടപ്പിലാക്കുക എന്നത് സാധ്യമല്ല എന്നും ഭരണഘടന വാഗ്ദാനം ചെയുന്ന തുല്യതയിലൂന്നി കൊണ്ട് മാത്രമേ വ്യക്തി നിയമങ്ങൾ പരിഷ്കാരിക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി പി എസ് ജൂന, ജില്ലാ കമ്മിറ്റിയംഗം സോമൻ കാര്യാട്ട്, ജില്ലാ പരിസരം കൺവീനർ അഡ്വ ടി വി രാജു, ഡോ കെ ജി രാധകൃഷ്ണൻ, എ പ്രേമ എന്നിവർ പ്രതികരണം രേഖപെടുത്തി. ശാസ്ത്ര ബോധം വളർത്തുന്നതിലും പൗരബോധമുള്ള ജനതയെ വാർത്തെടുക്കുന്നതിലും പുരോഗമന പ്രസ്ഥാനങ്ങൾക്കുള്ള പങ്ക് പ്രതികരണങ്ങളിൽ ഉയർന്നു വന്നു.
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ വൈസ് പ്രസിഡന്റ് സി എൽ ജോഷി അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ ജോയിന്റ് സെക്രട്ടറി വി ഡി മനോജ് സ്വാഗതവും ജില്ലാ ജെൻഡർ വിഷയ സമിതി കൺവീനർ സുജിത് ടി എ നന്ദിയും പറഞ്ഞു.