യൂണിറ്റ് വാർഷികവും കുടുംബ സംഗമവും

യൂണിറ്റ് വാർഷികവും കുടുംബ സംഗമവും

എറണാകുളം: തുരുത്തിക്കര യൂണിറ്റ് മുപ്പത്തിരണ്ടാമത് വാർഷികവും കുടുംബസംഗമവും സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡണ്ട് എം കെ അനിൽകുമാർ അധ്യക്ഷനായ യോഗം മുൻ ജനറൽ സെക്രട്ടറി വി വിനോദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി പോൾ സി രാജ് വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. എൻ ഷാജി സംഘടനാ രേഖ അവതരിപ്പിച്ചു. ഭാവി പ്രവർത്തനങ്ങളെ ക്രോഡികരിച്ചു കൊണ്ട് നിർവ്വാഹക സമിതി അംഗം പി എ തങ്കച്ചൻ സംസാരിച്ചു. തെരഞ്ഞെടുപ്പിന് മേഖല കമ്മിറ്റിയംഗം കെ.കെ പ്രദീപ്കുമാർ നേതൃത്വം നൽകി.
കണയന്നൂർ സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡണ്ട് സി കെ റെജി, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ഷാജി മാധവൻ, മുളന്തുരുത്തി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രഞ്ജി കുര്യൻ, മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജെറിൻ ടി ഏലിയാസ്, മഞ്ജു അനിൽകുമാർ, ലിജോ ജോർജ്, ചെത്തിക്കോട് സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി ജയരാജ് കെ എ, മുളന്തുരുത്തി പബ്ലിക് ലൈബ്രറി പ്രസിഡന്റ് സജി മുളന്തുരുത്തി, മുളന്തുരുത്തി മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് കെ സി ജോഷി എന്നിവർ സംസാരിച്ചു.
പോൾ സി രാജിന്റെ വസതിയിൽ നടന്ന വാർഷികത്തിന് യൂണിറ്റ് വൈസ് പ്രസിഡണ്ട് കെ കെ ശ്രീധരൻ സ്വാഗതവും യൂണിറ്റ് ജോയിന്റ് സെക്രട്ടറി മിനി കൃഷ്ണൻകുട്ടി നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *

ജില്ലാവാർത്തകൾ