വി.കെ.എസ് ശാസ്ത്ര സാംസ്ക്കാരി കോൽസവം 2024
വി.കെ.എസ് ശാസ്ത്ര സാംസ്ക്കാരി കോൽസവം രണ്ടാം ദിനം
സെമിനാർ
ജനകീയ കല
വിഷയാവതരണം – കരിവള്ളൂർ മുരളി
കേരള സംഗീത നാടക അക്കാഡമി ചെയർമാൻ കരിവെള്ളൂർ മുരളി ജനകീയ കല എന്ന വിഷയമതരിപ്പിച്ചു. ബ്രെഹ്ത്തിൻ്റെ മീനിംഗ് ഫുൾ മ്യൂസിക്ക് മലയാളത്തിൽ പ്രയോഗിച്ച സംഗീതഞ്ജനാണ് വി.കെ.എസ്. വി.കെ എസ് ഗാനങ്ങളിലെ വാചാലമായ മൗനം ശ്രദ്ധേയമാണ്. സംഗീതത്തിൽ ജനകീയമായ പുതുവഴി വെട്ടുകയാണ് വി.കെ.എസ് ചെയ്തത്. കരിവെള്ളൂർ പറഞ്ഞു. തുടർന്ന് കൊട്ടിയംരാജേന്ദ്രൻ വി.കെ.എസിനെ അനുസ്മരിച്ചു. പരിഷത്ത് മുൻ സംസ്ഥാന പ്രസിഡൻ്റ് ബി. രമേശ് അധ്യക്ഷത വഹിച്ചു. സൂക്ഷമമായ രാഷ്ട്രീയ വിശകലനം അനിവാര്യക്കുന്ന ചരിത്ര സർന്ദർഭത്തെയാണ് നമ്മൾ അഭിമുഖീകരിക്കു തെന്ന് ആമുഖത്തിൽ അദ്ദേഹം പറഞ്ഞു. പരീഷത്ത് എറണാകുളം ജില്ലാ സെക്രട്ടറി ടി.പി ഗീവർഗീസ് നന്ദി പറഞ്ഞു.