മാലിന്യ സംസ്കരണ രംഗത്ത് മാതൃകാ പ്രവർത്തനം വി.മനോജ് കുമാറിന് പരിസ്ഥിതി പ്രവർത്തക അവാർഡ്‌

1

പരിസ്ഥിതി- സാംസ്കാരിക- സിനിമാ പ്രവർത്തകനായിരുന്ന സി.എഫ് ജോർജ് മാസ്റ്ററുടെ സ്മരണാർത്ഥം വിളക്കാട്ടു പാഠം ദേവസൂര്യ എർപ്പെടുത്തിയ പരിസ്ഥിതി പ്രവർത്തകനുള്ള അവാർഡ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്രനിര്‍വാഹകസമിതിയംഗം വി.മനോജ് കുമാറിന്

തൃശൂര്‍. പ്രശസ്ത പരിസ്ഥിതി-സാംസ്കാരിക-സിനിമാ പ്രവർത്തകനായിരുന്ന സി.എഫ് ജോർജ് മാസ്റ്ററുടെ സ്മരണാർത്ഥം വിളക്കാട്ടു പാഠം ദേവസൂര്യ എർപ്പെടുത്തിയ പരിസ്ഥിതി പ്രവർത്തകനുള്ള അവാർഡിന് വി.മനോജ് കുമാര്‍ അര്‍ഹനായി. മാലിന്യ സംസ്കരണ രംഗത്ത് മാതൃകാ പ്രവർത്തനം കാഴ്ചവക്കന്നതിനാണ് പുരസ്കാരം.  കുന്നംകുളം സ്വദേശിയായ മനോജ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്രനിര്‍വാഹകസമിതിയംഗമാണ്.

ഡോ.സി.എൽ ജോഷി, എൻ. ജെ.ജെയിംസ്, പ്രസാദ് കാക്കശ്ശേരി, റെജി വിളക്കാട്ടുപാടം (കൺവീനർ) എന്നിവര്‍ ഉള്‍പ്പെട്ട കമ്മറ്റിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.

2023 ജൂൺ 21 ന് തൃശൂര്‍ പാലുവായ് ചക്രമാക്കിലെ ചക്കരമാവിന്റെ ചോട്ടിൽ കൂടുന്ന സദസ്സിൽ അവാർഡ് സമ്മാനിക്കും. മാസ്റ്ററുടെ സഹപ്രവർത്തകരുടേയും  സുഹൃത്തുക്കളുടേയും ശിഷ്യൻമാരുടേയും സംഗമവും അന്ന് ചക്കര മാവിന്റെ ചോട്ടിൽ നടക്കും.

വി.മനോജ് കുമാറിന് അഭിനന്ദനങ്ങള്‍.

1 thought on “മാലിന്യ സംസ്കരണ രംഗത്ത് മാതൃകാ പ്രവർത്തനം വി.മനോജ് കുമാറിന് പരിസ്ഥിതി പ്രവർത്തക അവാർഡ്‌

  1. പഴയ രൂപത്തിൽ ഇറക്കുകയല്ലേ നല്ലത് പ്രിൻ്റ് അല്ല ഉദ്ദേശിച്ചത്

Leave a Reply

Your email address will not be published. Required fields are marked *