പ്രൊഫ.ഐ ജി ബി അനുസ്മരണം സംഘടിപ്പിച്ചു

0

കോഴിക്കോട്ടെ സാമൂഹ്യസാംസ്കാരിക മണ്ഡലങ്ങളിൽ നിറസാന്നിദ്ധ്യവും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുൻനിര പ്രവർത്തകനുമായിരുന്ന പ്രൊഫ: ഐ ജി ഭാസ്കരപ്പണിക്കരുടെ സ്മരണാർത്ഥം കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാ കമ്മറ്റിയും ഐ ജി ബി പഠന കേന്ദ്രവും സംഘടിപ്പിച്ച ഐ.ജി.ബി.സ്മാരകപ്രഭാഷണം കോഴിക്കോട് ചാലപ്പുറം പരിഷത്ത് ഭവനിൽ വെച്ച് നടന്നു.

പ്രൊഫ.ഐ ജി ബി അനുസ്മരിച്ച് പ്രൊഫ: കെ.ശ്രീധരൻ സംസാരിക്കുന്നു

പരിഷത്ത് ഭവനിൽ നടന്ന അനുസ്മരണ പരിപാടിയിൽ പ്രൊഫ: കെ.ശ്രീധരൻ ഐ ജി ബി യെ അനുസ്മരിച്ച് സംസാരിച്ചു. തുടർന്ന് ” എന്തുകൊണ്ട് പരിണാമ ശാസ്ത്രം പഠിക്കണം ” എന്ന വിഷയത്തിൽ നടന്ന സംവാദ സദസ്സിൽ  ഡോ: മിഥുൻ സിദ്ധാർത്ഥ് ആമുഖ അവതരണവും ഡോ: പി.കെ.സുമോദൻ വിഷയാവതരണവും നടത്തി. തുടർന്ന് നടന്ന ചർച്ചകളിൽ ഡോ: കെ.പി.അരവിന്ദൻ , പ്രൊഫ: കെ. പാപ്പൂട്ടി, ടി.പി സുകുമാരൻ , ഇ. അബ്ദുൾ ഹമീദ്, സുബൈർ, വി.ടി. നാസർ എന്നിവർ പങ്കെടുത്ത് സംസാരിച്ചു. അനുസ്മരണ യോഗത്തിൽ ഐ ജി ബി പഠന കേന്ദ്രം ചെയർമാൻ കെ. പ്രഭാകരൻ അദ്ധ്യക്ഷനായി. കൺവീനർ ഡോ: ഉദയകുമാർ സ്വാഗതവും പറഞ്ഞു. പരിഷത്ത് ജില്ലാ സെക്രട്ടറി പി.എം വിനോദ് കുമാർ , ജില്ലാ പ്രസിഡണ്ട് ബി. മധു , നിർവാഹക സമിതി അംഗങ്ങളായ പി.കെ.ബാലകൃഷ്ണൻ , എൻ.ശാന്തകുമാരി , ടി.പി കുഞ്ഞിക്കണ്ണൻ,യമുന എന്നിവരും സന്നിഹിതരായി. പരിപാടിക്ക് നന്ദി അറിയിച്ച് സി. പ്രേമരാജൻ സംസാരിച്ചു. ഐ ജി ബി യുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ ജില്ലയുടെ വിവിധ മേഖലകളിലെ പരിഷത് പ്രവർത്തകരും അനുസ്മരണ പരിപാടിയിൽ പങ്കാളികളായി.

Leave a Reply

Your email address will not be published. Required fields are marked *