ലൂക്ക സയൻസ് ക്വിസ് സമാപിച്ചു

0

എറണാകുളം: ആവർത്തനപ്പട്ടികയുടെ 150 വാർഷികത്തിന്റെ ഭാഗമായി ലൂക്ക സയൻസ് പോർട്ടല്‍ മൂന്ന് ഘട്ടങ്ങളായി സംഘടിപ്പിച്ച സയൻസ് ക്വിസിന്റെ ഫൈനൽ മത്സരം എറണാകുളം മഹാരാജാസ് കോളേജിൽ നടന്നു. ഡോ. റജിമോൻ പി.കെ., ഡോ. വേണുഗോപാൽ.ബി , ഡോ. നീന ജോർജ്ജ്, ഡോ. വനജ കെ.എ എന്നിവർ ക്വിസിന് നേതൃത്വം നൽകി. പരിഷത്ത് പ്രസിഡന്റ് എ.പി.മുരളീധരൻ, വൈസ് പ്രസിഡന്റ് ഡോ.എൻ.ഷാജി, തങ്കച്ചൻ എന്നിവർ സംബന്ധിച്ചു. പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കുമായി പ്രദർശനപരിപാടി ഒരുക്കിയാണ് മഹാരാജാസ് കോളേജിലെ കെമിസ്ട്രി വിഭാഗം ക്വിസിനെ വരവേറ്റത്.
റിഷിത രമേഷ് (EMSSGHSS പാപ്പിനിശ്ശേരി കണ്ണൂർ), അഥീന എസ്.എസ് (GHSS കോട്ടൺഹിൽ, തിരുവനന്തപുരം, അനന്തൻ വി. (GHSS പാളയംകുന്ന്, വർക്കല) എന്നിവര്‍ ഹൈസ്കൂൾ വിഭാഗത്തിലും ഗോവിന്ദ് വി. കർത്ത (സെൻറ് ആന്റണീസ് HSS പുതുക്കാട്), സന സിത്താര (GGHSS കോട്ടൺഹിൽ, തിരുവനന്തപുരം), മഹാദേവൻ എ (സെന്റ് ഡൊമിനിക് ഹയർ സെക്കണ്ടറി, കാഞ്ഞിരപ്പള്ളി) എന്നിവര്‍ ഹയർസെക്കണ്ടറി വിഭാഗത്തിലും ധന്യ കെ.സി ( എഞ്ചിനിയറിംഗ് കോളേജ്, കോഴിക്കോട്), അനഘ കെ.എച്ച് (സെന്റ് ജോസഫ് കോളേജ് ഇരിങ്ങാലക്കുട), ജോയേൽ സി.എം. (ഭാരത് മാത കോളേജ് തൃക്കാക്കര) എന്നിവര്‍ കോളേജ് വിഭാഗത്തിലും വിജയികളായി. വിജയികർക്ക് മെൻദലീഫ് മെഡൽ, യഥാക്രമം 5000, 4000, 3000 രൂപയുടെ പുസ്തകങ്ങൾ എന്നിവ മഹാരാജാസ് കോളേജ് പ്രിൻസിപ്പാൾ ഡോ.കെ.ജയകുമാർ സമ്മാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *