ഗാഡ്ഗിൽ റിപ്പോർട്ട് ചർച്ച കാലത്തിന്റെ ആവശ്യം

0
സംവാദത്തില്‍ ജോജി കൂട്ടുമ്മേല്‍ വിഷയാവതരണം നടത്തി സംസാരിക്കുന്നു

എറണാകുളം: മാധവ് ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് ചർച്ച കാലഘട്ടത്തിന്റെ ആവശ്യമാണ് എന്നും അത് ചെയ്യാതിരിക്കുന്നത് പരിസ്ഥിതിയുടെ രാഷ്ട്രീയം പരിഗണിക്കാത്തത് കൊണ്ടാണെന്നും മുളന്തുരുത്തി മേഖലാ പരിസര വിഷയ സമിതി സംഘടിപ്പിച്ച ‘പ്രളയാനന്തര കേരള വും ഗാഡ്ഗിൽ റിപ്പോർട്ടും’ എന്ന സംവാദം വിലയിരുത്തി.
മുളന്തുരുത്തി മേഖലാ പ്രസിഡന്റ് ജോസി വർക്കി അദ്ധ്യക്ഷനായ സംവാദത്തിൽ നിർവാഹ ക സമിതിയംഗം ജോജി കൂട്ടുമ്മേൽ വിഷയാവതരണം നടത്തി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആമ്പല്ലൂർ മണ്ഡലം പ്രസിഡന്റ് ആർ ഹരി, എഡ്രാക്ക് എറണാകുളം ജില്ലാ സെക്രട്ടറി എം ടി വർഗീസ്, പുരോഗമന കലാസാഹിത്യ സംഘം മുളന്തുരുത്തി മേഖലാ പ്രസിഡൻറ് ഡോ. ഋഷിമോൻ എന്നിവർ പ്രതികരണങ്ങൾ നടത്തി.
അടുത്ത വർഷം എറണാകുളം ജില്ലയിൽ വച്ച് നടക്കുന്ന സംസ്ഥാന വാർഷികത്തിന്റെ വാർത്താ പത്രികയുടേയും ഹോം ലൈബ്രറിക്കായി ധനശേഖരണത്തിനുള്ള കളിമൺ കുടുക്കയുടേയും വിതരണോദ്ഘാടനം ജോജി കൂട്ടുമ്മേൽ പ്രൊഫസർ എം വി ഗോപാലകൃഷ്ണൻ മാസ്റ്റർക്ക് നൽകി നിർവഹിച്ചു.
പരിസര സമിതി കൺവീനർ പി കെ രഞ്ചൻ സ്വാഗതവും പരിഷത്ത് മേഖലാ സെക്രട്ടറി ശ്രീ. കെ പി രവികുമാർ കൃതജ്ഞതയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *