22/10/23 ത്രിശൂർ

ജില്ല പരിസര വിഷയ സമിതിയുടെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു.
കൊച്ചിയിലെ കുസാറ്റിൽ റഡാർ സെൻ്റെർ ഡയറക്ടർ ഡോക്ടർ എസ് അഭിലാഷ് ,CWRDM ലെ മുൻ സയൻ്റിസ്റ്റ് ഡോ.അബ്ദുൾ ഹമീദ്, തവനൂരിലെ KCAET KAUവിലെ പ്രൊ.കെ.കെ.സത്യൻ എന്നിവർ വിഷയാവതരണങ്ങൾ നടത്തി.കാലാവസ്ഥാമാറ്റം – അതിജീവനം എന്നതിൽ ഊന്നിയാണ് ഡോ.അഭിലാഷ് സംസാരിച്ചത്.
ഭൂമിയിൽ വളരെ കുറവുള്ളതും ജീവന് അത്യന്താപേക്ഷിതവുമായ ജലസംരക്ഷണ പ്രവർത്തന ങ്ങൾ എങ്ങനെ സംഘടിപ്പിക്കണമെന്നതായിരുന്നു ഡോ.ഹമീദിൻ്റെ അവതരണം. കേരളത്തിൽ ഏറ്റവും കൂടുതൽ കുഴൽ കിണറുകൾ ഉള്ളത് നമ്മുടെ ജില്ലയിലെ കയ്പ റമ്പാണെന്നത് അടക്കം ജില്ലയുടെ ഒരു പാട് പ്രത്യേകതകൾ അവതരിപ്പിച്ചാണ് അദ്ദേഹം സംസാരിച്ചത്. തണ്ണീർതടങ്ങൾ ഭൂമിയുടെ വൃക്കകൾ ആണെന്നും  തെക്കേ ഇന്ത്യയിലെ വരൾച്ച നിയന്ത്രിച്ചിരുന്നത് ചിറകളും കുളങ്ങളുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കാർഷിക സാങ്കേതികവിദ്യകളും ജലമാനേജ്മെൻ്റും എന്ന വിഷയത്തിലാണ് ഡോ കെ.കെ.സത്യൻ സംസാരിച്ചത്. ഡോ. ഗോപകുമാർ ചോലയിൽ ,വി .മനോജ് കുമാർ, പി .എസ്.ജൂന, ഡോ.കെ.വിദ്യാസാഗർ, ടി.വി.രാജു എന്നിവർ നേതൃത്വം നൽകി. 44 പ്രവർത്തകർ ശിൽപ്പശാലയിൽ പങ്കെടുത്തു.
വരൾച്ചയും ജലക്ഷാമവുമുള്ളപ്പോൾ ഇടപെടുന്നതിന് ആവശ്യമായ അറിവുകൾ പ്രവർത്തകർക്ക് പകർന്ന് നൽകിയാണ് ശിൽപ്പശാല സമാപിച്ചത്. 5000 ത്തിൽ ഏറെ കിണറുകൾ റീ ചാർജ് ചെയ്ത സുഭാഷും ശിൽപ്പശാലയിൽ പങ്കാളിയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *