Home / ജനറല്‍ സെക്രട്ടറിയുടെ കത്ത്

ജനറല്‍ സെക്രട്ടറിയുടെ കത്ത്

Letter from General Secretary

ശാസ്ത്രബോധത്തിന്‍ കൈത്തിരിയേന്തുക

പ്രിയ സുഹൃത്തേ, 2019 മെയ് 17, 18, 19, തീയതികളില്‍ പത്തനംതിട്ട പ്രമാടത്തു നടന്ന അമ്പത്തിയാറാം വാര്‍ഷിക സമ്മേളന നടപടികളും ജൂണ്‍ 8, 9 തീയതികളില്‍ തൃശൂര്‍ പരിസരകേന്ദ്രത്തില്‍ നടന്ന സംയുക്ത നിര്‍വാഹക സമിതി തീരുമാനങ്ങളും മുഴുവന്‍ അംഗങ്ങളിലേക്കുമെത്തിക്കുന്നതിന്റെ ആദ്യ പടി എന്ന നിലയില്‍ ജില്ലാ-മേഖലാ പ്രവര്‍ത്തക യോഗങ്ങള്‍ എല്ലാ ജില്ലകളിലും പൂര്‍ത്തിയായി. ജില്ലാ പ്രവര്‍ത്തക യോഗങ്ങള്‍ ഒന്നില്‍ കൂടുതല്‍ കേന്ദ്രങ്ങളില്‍ വിളിച്ചുചേര്‍ത്തും രണ്ടോ മൂന്നോ മേഖലകള്‍ ചേര്‍ന്ന് ക്ലസ്റ്ററുകളായും …

Read More »

ജനറല്‍ സെക്രട്ടറിയുടെ കത്ത്

പ്രിയ സുഹൃത്തേ, മെയ് 17, 18, 19 തീയതികളിലായി പത്തനംതിട്ട ജില്ലയിലെ പ്രമാടത്ത് നേതാജി ഹയര്‍ സെക്കന്ററി സ്കൂളില്‍ വച്ച് നടന്ന 56-ാം വാര്‍ഷികസമ്മേളനം മികച്ച സംഘാടനം, ഗൗരവപൂര്‍ണമായ ഉള്ളടക്കം, ആവേശകരമായ പങ്കാളിത്തം എന്നിവകൊണ്ട് മികച്ചതായിരുന്നു. വിപുലമായ അനുബന്ധപരിപാടികളാണ് സമ്മേളനത്തിന്റെ ഭാഗമായി നടന്നത്. ശാസ്ത്രബോധവും സാമാന്യബോധവും, നവോത്ഥാനവും ഭരണഘടനയിലെ തുല്യതാ സങ്കല്പവും, പരിസ്ഥിതിയും വികസനവും, വായന വളര്‍ത്തുന്ന കുട്ടി, കുട്ടികള്‍ പഠിക്കട്ടെ, ഒപ്പം ചേരാം എന്നിങ്ങനെ അഞ്ച് വിഷയങ്ങളിലായി ഇരുന്നൂറോളം …

Read More »

ജനറല്‍ സെക്രട്ടറിയുടെ കത്ത്

പ്രിയ സുഹൃത്തേ, മെയ് 24, 25, 26 തീയതികളിലായി നടക്കാനിരിക്കുന്ന 56-ാം സംസ്ഥാന വാര്‍ഷികത്തിന്റെ ഒരുക്കങ്ങള്‍ പത്തനംതിട്ട ജില്ലയില്‍ നടന്നുകൊണ്ടിരിക്കുകായാണ്. മെയ് ആദ്യവാരത്തിനുമുമ്പായി യൂണിറ്റ്, മേഖല, ജില്ലാ വാര്‍ഷികങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. “നമ്മള്‍ ജനങ്ങള്‍ ശാസ്ത്രകലാജാഥ” വിവിധ ജില്ലകളില്‍ ഫെബ്രുവരി ആദ്യവാരത്തോടെ പര്യടനമാരംഭിച്ചാല്‍ മാര്‍ച്ച് ആദ്യവാരത്തോടുകൂടി മാത്രമേ പൂര്‍ത്തിയാവുകയുള്ളു. അതുകൊണ്ടുതന്നെ കലാജാഥയും വാര്‍ഷികങ്ങളും ചില ജില്ലകളിലെങ്കിലും സമാന്തരമായി നടത്തേണ്ടതായി വരും. കലാജാഥയുടെ അനുബന്ധപരിപാടിയായ ജനോത്സവം വാര്‍ഷികങ്ങളോടൊപ്പം തുടര്‍ന്നും നടത്തണം. പ്രവര്‍ത്തനറിപ്പോര്‍ട്ട്, വരവ് …

Read More »

ജനറല്‍ സെക്രട്ടറിയുടെ കത്ത്

സുഹൃത്തുക്കളേ, സംഘടനയ്ക്കകത്ത് പുതിയ ഉണര്‍വും ആവേശവും ഉളവാക്കികൊണ്ട് വികസനക്യാമ്പയിന്റെ രണ്ട് ഘട്ടങ്ങളും പൂര്‍ത്തിയായിരിക്കുന്നു. ഗ്രന്ഥശാലകള്‍, കോളേജുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, നാട്ടിന്‍പുറങ്ങള്‍ തുടങ്ങി വ്യത്യസ്തങ്ങളായ കേന്ദ്രങ്ങളില്‍ സ്വീകരണമൊരുക്കുവാനും ജനപ്രതിനിധികള്‍, സാമൂഹ്യ-രാഷ്ട്രീയ മേഖലയിലുള്ളവര്‍, ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിലുള്ളവരുമായി സംവദിക്കുവാനും സാധിച്ചു. സംവാദങ്ങളും സെമിനാറുകളും ക്ലാസുകളുമെല്ലാം സംഘടിപ്പിച്ച് പല സ്വീകരണകേന്ദ്രങ്ങളെയും നാം മികവുറ്റതാക്കി. ഇപ്പോള്‍ സംഘടനയ്ക്ക് ഉണ്ടായിരിക്കുന്ന ഈ സജീവത തുടര്‍പ്രവര്‍ത്തനങ്ങളിലും നിലനിര്‍ത്താനാകണം. വരും നാളുകള്‍ നമ്മെ സംബ്ബന്ധിച്ചിടത്തോളം …

Read More »

ജനറല്‍ സെക്രട്ടറിയുടെ കത്ത്

സുഹൃത്തുക്കളേ, കേരളം മുഴുവന്‍ പ്രളയക്കെടുതിയില്‍ അകപ്പെട്ടിരിക്കുകയാണ്. അഭൂതപൂര്‍വമായ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും വെള്ളപൊക്കവുമാണ് കേരള ജനത നേരിട്ടുകൊണ്ടിരിക്കുന്നത്. ആലപ്പുഴയിലും വയനാട്ടിലും ഇടുക്കിയിലുമെല്ലാം സ്ഥിതിഗതികള്‍ വിവരണാതീതമാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ ഈ ജില്ലകള്‍ ജനവാസയോഗ്യമാകാന്‍ മാസങ്ങള്‍തന്നെ വേണ്ടിവരും. എത്ര മനുഷ്യജീവന്‍ നഷ്ടപ്പെട്ടുവെന്ന് നമുക്കറിയാം. എന്നാല്‍ എത്ര ജീവികള്‍, എത്ര മൃഗങ്ങള്‍, എത്ര സസ്യജാലങ്ങള്‍ നഷ്ട്ടപ്പെട്ടുപ്പോയി എന്നത് കണക്കുകള്‍ക്കതീതമാണ്. പൂര്‍ണമായോ ഭാഗികമായോ നഷ്ട്ടപ്പെട്ടുപോയ ആവാസകേന്ദ്രങ്ങളുടെ കണക്കുകള്‍ ഇനിയും തിട്ടപ്പെടുത്തേണ്ടിയിരിക്കുന്നു. ആലപ്പുഴയില്‍ തീരവും കായലും വേര്‍തിരിക്കാന്‍ കഴിയാത്തവിധം …

Read More »

ജനറല്‍ സെക്രട്ടറിയുടെ കത്ത്

ആഗസ്റ്റ് 1ന് സ്കൂള്‍ തലത്തില്‍ വിജ്ഞാനോത്സവം നടത്തുന്നതിനുള്ള ഒരുക്കങ്ങളെല്ലാം ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞിരിക്കുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്, പ്രധാന അധ്യാപകര്‍ക്കുള്ള കത്ത്, വിജ്ഞാനോത്സവ പോസ്റ്റര്‍, മൂല്യനിര്‍ണയപ്രവര്‍ത്തനങ്ങള്‍, ചാന്ദ്രദിനം മുതല്‍ വിജ്ഞാനോത്സവം വരെ സ്കൂളുകളില്‍ നടത്തേണ്ട ജ്യോതിശ്ശാസ്ത്രപരീക്ഷണങ്ങള്‍ എന്നിവയെല്ലാം എല്ലാ ജില്ലകളിലും എത്തിയിട്ടുണ്ട്. ജില്ലാ തല അധ്യാപകപരിശീലനവും നടന്നുകഴിഞ്ഞു. ഇനിവേണ്ടത് വിജ്ഞാനോത്സവം ഭംഗിയായി നടത്തുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങളാണ്. 2019-ശാസ്ത്രചരിത്രത്തിലെ അതിപ്രധാന സംഭവങ്ങളുടെ ഓര്‍മ പുതുക്കുന്ന വര്‍ഷമാണ്- മനുഷ്യന്‍ ചന്ദ്രനില്‍ കാല്‍ കുത്തിയതിന്‍റെ 50-ാം വര്‍ഷവും …

Read More »

ജനറല്‍ സെക്രട്ടറിയുടെ കത്ത്

പരിഷത്ത് ഏറ്റവും കൂടുതല്‍ ഇടപെട്ടുകൊണ്ടിരിക്കുന്ന രണ്ട് മേഖലകളാണ് പരിസരവും വിദ്യാഭ്യാസവും. എന്നാല്‍ എത്ര ഇടപെട്ടാലും നമുക്ക് പലപ്പോഴും സംതൃപ്തി കിട്ടാത്തതും ഇടപെടുന്തോറും ലക്ഷ്യം വളരെ അകലെയാണെന്ന് തോന്നുന്നതുമായ മേഖലകളുമാണിത്. നെല്‍വയലുകള്‍ നികത്തപ്പെടുന്നത്, വനശോഷണം, ഇടനാടന്‍ കുന്നുകളുടെ നാശം, പശ്ചിമഘട്ടത്തിലെ അമിത നിര്‍മാണങ്ങള്‍, തീരദേശമേഖലകളിലെ CRZ നിയമലംഘനങ്ങള്‍, വികസനപ്രവര്‍ത്തനങ്ങള്‍ മൂലം പരിസ്ഥിതിയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന അപരിഹാര്യ നഷ്ടങ്ങള്‍ എന്നിവയെല്ലാം വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ്. ഇതുപോലെത്തന്നെയാണ് വിദ്യാഭ്യാസരംഗവും. ഒരു ഭാഗത്ത് പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമ്പോള്‍ …

Read More »

രണ്ടാം കേരളപഠനത്തിലേക്ക്

രണ്ടാം കേരളപഠനത്തിലേക്ക്   ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഠനപ്രവര്‍ത്തനങ്ങളില്‍ വളരെ വിപുലവും ജനകീയവും ശാസ്ത്രീയവുമായ ഒന്നായിരുന്നു 2004 ലെ ‘കേരളപഠനം’. ഈ പഠനം പരിഷത്തിനും സമൂഹത്തിനും കേരളത്തിന്റെ സാമൂഹ്യ സാമ്പത്തിക സ്ഥിതിയെ സംബന്ധിച്ച് വലിയ ഉള്‍ക്കാഴ്ചയാണ് നല്‍കിയത്. പണ്ഡിതരും സാമാന്യജനങ്ങളും സാമൂഹികരാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും പഠന കണ്ടെത്തലുകളെ വലിയ രീതിയില്‍ ഉപയോഗപ്പെടുത്തി. പഠനം നടത്തി ഒരു പതിറ്റാണ്ട് പിന്നിട്ട ഈ സന്ദര്‍ഭത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കേരളസമൂഹം വിധേയമായിട്ടുണ്ട് എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. …

Read More »

ജനറല്‍ സെക്രട്ടറിയുടെ കത്ത്

പ്രിയ സുഹൃത്തുക്കളേ ഗ്രാമനഗരപോരാളികളെ സ്ത്രീജീവിതങ്ങള്‍ നമുക്ക് മാറ്റിയെടുക്കാനുള്ള സമയമിതാണ് എന്ന സന്ദേശവുമായി ഇതാ ഒരു വനിതാദിനം കൂടി. (The Time is Now : Rural and Urban Activists transforming women lives) നമ്മുടെ സംഘടനയെ സംബന്ധിച്ചിടത്തോളം ജന്റര്‍ വിഷയസമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന ജന്റര്‍ സൗഹൃദ വികസനമാതൃകകള്‍ രൂപപ്പെടുത്തിയെടുക്കാനുള്ള ഇടപെടലുകളുടെ ഒരു ഘട്ടം മാര്‍ച്ച് 8ഓടെ പൂര്‍ത്തിയാവുകയാണ്. തെരഞ്ഞെടുത്ത 14 പഞ്ചായത്തുകളിലെ പ്രാദേശികസര്‍ക്കാരുകള്‍ ലിംഗതുല്യത സംബന്ധിച്ച അവരുടെ നയരേഖയും …

Read More »

ജനറല്‍ സെക്രട്ടറിയുടെ കത്ത്

പ്രിയ സുഹൃത്തുക്കളേ   വളരെ പ്രധാനപ്പെട്ട ചില സംഘടനാകാര്യങ്ങള്‍ എഴുതാനാണ് പരിഷദ് വാര്‍ത്തയിലെ ഈ ലക്കത്തിലെ എഡിറ്റോറിയലിനെ ഞാന്‍ ഉപയോഗിക്കുന്നത്. ജനോത്സവത്തിലെ ഒരു ഘട്ടം ഫെബ്രുവരി 28ന് അവസാനിക്കുകയാണല്ലോ. ജനാധിപത്യം, മതേതരത്വം, ശസ്ത്രബോധം എന്നിവ സാമാന്യബോധമാക്കാനും വിദ്വേഷത്തിനുപകരം ഇന്ത്യയുടെ ഭരണഘടന വിഭാവനം ചെയ്യുന്ന മാനവികത ഉയര്‍ത്തിപ്പിടിക്കാനുമാണ് നാം ദേശവ്യാപകമായി ജനോത്സവങ്ങള്‍ സംഘടിപ്പിക്കുന്നത്. ജനോത്സവത്തെ സംബന്ധിച്ച് ഒരു പ്രാദേശികവിലയിരുത്തല്‍ എല്ലാവരിലും ഉണ്ടാകണം. ഓരോ കേന്ദ്രത്തിലും വിലയിരുത്തല്‍ നടത്തി മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങളോടെ [email protected]

Read More »