Home / വാര്‍ത്തകള്‍ (page 2)

വാര്‍ത്തകള്‍

സ്റ്റീഫൻ ഹോക്കിങ്ങിനെ അനുസ്മരിച്ചു.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച സ്റ്റീഫൻ ഹോക്കിങ്ങ് അനുസ്മരണ സമ്മേളനത്തിൽ ഡോ. ടൈറ്റസ് കെ.മാത്യു മുഖ്യ പ്രഭാഷണം നടത്തുന്നു. തൃശ്ശൂർ: പ്രപഞ്ചത്തിന്റെ തുടക്കത്തിന്റെ തുടക്കവും തമോഗർത്തങ്ങളുടെ ഒടുക്കവും ശാസ്ത്രീയമായി പ്രവചിച്ച അസാമാന്യ പ്രതിഭയാണ് ഈയിടെ അന്തരിച്ച വിഖ്യാത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്ങ് എന്ന് കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ ഊർജ്ജതന്ത്ര വിഭാഗം പ്രൊഫസർ ഡോ. ടൈറ്റസ് കെ മാത്യു പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മാര്‍ച്ച് 23ന് സാഹിത്യ അക്കാദമിയില്‍ വച്ച് …

Read More »

മാധ്യമ പഠന ചർച്ച സംഘടിപ്പിച്ചു

കോട്ടയം : ശാസ്ത്ര സാഹിത്യ പരിഷത്ത് കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലുള്ള പരിഷത്ത് പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മാര്‍ച്ച് 27ന് ഇരുണ്ട കാലത്തെ മാധ്യമ പ്രവർത്തനം എന്ന വിഷയത്തിൽ പരിഷദ്ഭവനിൽ ചർച്ച സംഘടിപ്പിച്ചു. അച്ചടി മാധ്യമത്തെ കുറിച്ച് ബിജി കുര്യനും (ദേശാഭിമാനി ചീഫ് റിപ്പോർട്ടർ) സാമൂഹ്യ മാധ്യമങ്ങളെ കുറിച്ച് സനോജ് സുരേന്ദ്രനും (റിപ്പോർട്ടർ, ന്യൂസ് 18 ചാനൽ) ദൃശ്യമാധ്യമത്തെ കുറിച്ച് ടി.പി.പ്രശാന്തും (ചീഫ് റിപ്പോർട്ടർ, കൈരളി T. V) വിഷയം …

Read More »

NH 66 തളിപറമ്പ് ബൈപാസ് പഠനം അവതരിപ്പിച്ചു

തളിപ്പറമ്പ് കീഴാറ്റൂർ NH വികസനം പരിഷത്ത് നടത്തിയ പഠനം പ്രൊഫ എൻ കെ ഗോവിന്ദൻ അവതരിപ്പിക്കുന്നു കണ്ണൂർ: അന്താരാഷ്ട്ര ജലദിനത്തിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘ജലസുരക്ഷ ജീവസുരക്ഷ’ എന്ന വിഷയത്തില്‍ സെമിനാറും ‘NH 66 തളിപ്പറമ്പ് ബൈപാസ് പഠനവും’ അവതരിപ്പിച്ചു. തളിപറമ്പിൽ സംഘടിപ്പിച്ച പരിപാടിൽ 400 ലധികം പേര്‍ പങ്കെടുത്തു. പരിസര വിഷയ സമിതി കൺവീനർ കെ വിനോദ് കുമാർ സ്വാഗതം പറഞ്ഞു. …

Read More »

വിളവെടുപ്പ് ജനകീയ ഉത്സവമായി

കൊടിയത്തൂർ : ശാസ്ത്രസാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാസമ്മേളനത്തിന്റെ അനുബന്ധമായി ആരംഭിച്ച നെൽകൃഷിയുടെ വിളവെടുപ്പ് കോഴിക്കോട് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. കൊടിയത്തൂർ പഞ്ചായത്തിൽ ഏറെക്കാലമായി കൃഷിയിറക്കാതെ തരിശിട്ട വയലുകളാണ് സമ്മേളനത്തിന്റെ ഭാഗമായി കൃഷിക്കായി തെരഞ്ഞെടുത്തത്. വിവിധ ഘട്ടങ്ങളിൽ യന്ത്രങ്ങൾ ഉപയോഗിച്ചാണ് വയലുകൾ കൃഷിയോഗ്യമാക്കിയത്. ചെറുവാടി ഗവ.ഹയർ സെക്കണ്ടറിസ്കൂൾ വിദ്യാര്‍ഥികൾ ഉൾപ്പെടെ സിങ്കപ്പൂരിൽ നിന്നെത്തിയ വിദ്യാര്‍ഥികളും കൃഷിയുടെ വിവിധ ഘട്ടങ്ങളിൽ ഇവിടെ നിന്നും പരിശീലനം നേടിയിട്ടുണ്ട്‌. കൊയ്തുമെതിയന്ത്രം (കംപെയ്ൻ …

Read More »

ലിംഗതുല്യതാ നയരേഖകള്‍ തയ്യാറാക്കി

പ്രാദേശിക സര്‍ക്കാരുകളുടെ വികസന – ക്ഷേമപ്രവര്‍ത്തനങ്ങളില്‍ ലിംഗതുല്യത ഉറപ്പുവരുത്തുവാനുള്ള ശ്രമത്തിന്റെ ഭാഗമായി തയ്യാറാക്കപ്പെട്ട ലിംഗതുല്യത നയരേഖയുടെ ജനകീയചര്‍ച്ച ലോകവനിതാ ദിനത്തില്‍ നടന്നു. പരിഷത്ത് ജന്റര്‍ വിഷയസമിതി നേതൃത്വത്തില്‍ വിവിധ ജില്ലകളില്‍ നടന്നുവരുന്ന പ്രദേശിക ഇടപെടല്‍ പ്രവര്‍ത്തനത്തിലൂടെയാണ് ലിംഗതുല്യത നയരേഖകള്‍ തയ്യാറാക്കപ്പെട്ടിട്ടുള്ളത്. തെരഞ്ഞെടുക്കപ്പെട്ട തദ്ദേശഭരണസ്ഥാപനങ്ങളില്‍ രൂപീകരിച്ചിട്ടുള്ള അഡ്ഹോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ലിംഗതുല്യത നയരേഖ തയ്യാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നത്. പരിശീലനം ലഭിച്ച പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പഞ്ചായത്തിലെ പൊതു-സ്വകാര്യസ്ഥാപനങ്ങള്‍, സംഘടനകള്‍, തുടങ്ങി വിവിധ സ്രോതസ്സുകളില്‍ …

Read More »

2008-ലെ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ടുള്ള ഓര്‍ഡിനന്‍സ് പിന്‍വലിക്കുക

2008-ല്‍ അന്നത്തെ ഇടതുപക്ഷ സര്‍ക്കാര്‍ കൊണ്ടുവന്ന നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ജനുവരിയില്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സ് നിയമമാക്കാതെ പിന്‍വലിക്കണമെന്ന് മാര്‍ച്ച് 3, 4 തീയതികളില്‍ തൃശ്ശൂരില്‍ ചേര്‍ന്ന ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്ര നിര്‍വാഹകസമിതി യോഗം കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി ഫലത്തില്‍ 2008-ലെ നിയമത്തെ അട്ടിമറിക്കുന്നതാണ്. 2008-ലെ നിയമത്തിന്റെ ഭാഗമായി ഉണ്ടാകേണ്ട നെല്‍വയല്‍ നീര്‍ത്തട ഡേറ്റാബാങ്ക് 10 വര്‍ഷമായിട്ടും പൂര്‍ത്തിയാക്കി പ്രസിദ്ധീകരിക്കാന്‍ …

Read More »

ക്ലാസ്സ് റൂം ലൈബ്രറി ആരംഭിച്ചു

മൈനാഗപ്പള്ളി: കൊല്ലം ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ PTA കളുമായി സഹകരിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ചുവരുന്ന ക്ലാസ്സിലൊരു ലൈബ്രറി എന്ന പദ്ധതിപ്രകാരം വേങ്ങ MSBHS ൽ ക്ലാസ്സ് ലൈബ്രറി പ്രവർത്തനം ആരംഭിച്ചു. സ്കൂളിൽ ഹെഡ് മാസ്റ്ററായിരുന്ന മാലിത്തറ ടി.മാത്യു വൈദ്യന്റെ സ്മരണയ്ക്കായി, മകൻ ഡോ.ബിജു മാത്യു സമർപ്പിച്ച അലമാരയും പുസ്തകങ്ങളുമടങ്ങുന്ന ലൈബ്രറി, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ഡോ. പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്തു. PTA പ്രസിഡണ്ട് എൻ.മുഹമ്മദ്കുഞ്ഞ് അധ്യക്ഷനായിരുന്നു. ശാസ്ത്രസാഹിത്യ പരിഷത്ത് …

Read More »

On Zero Shadow Day 2018

അസ്ട്രോണമിക് സൊസൈറ്റി ഓഫ് ഇന്ത്യയും, CERD പോണ്ടിച്ചേരി, വിജ്ഞാൻ പ്രസാർ, സയൻസ് & ടെക്നോളജി ഗവ. ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച നിഴലില്ലാ ദിനം വർക്ക്ഷോപ്പ് പോണ്ടിച്ചേരിയിൽ സമാപിച്ചു. പോണ്ടിച്ചേരി ഏ.പി.ജെ.അബ്ദുൾ കലാം സയൻസ് സെന്റർ & പ്ലാനറ്റോറിയത്തിൽ മാർച്ച് 10, 11 തിയ്യതികളിൽ സതേണ്‍ റീജിയൻ വർക്ക്ഷോപ്പിൽ പരിഷത്തിനെ പ്രതിനിധീകരിച്ച് മനോജ് കുമാർ .വി, സുധീർ.പി, സീമ. എ.എം, പത്മജ.ബി എന്നിവർ പങ്കെടുത്തു. പരീക്ഷണ നിരീക്ഷണങ്ങൾ, റോൾ പ്ലേ, …

Read More »

തമിഴ്നാട് സയന്‍സ് ഫോറം പ്രതിനിധികള്‍ പരിസരകേന്ദ്രം സന്ദര്‍ശിച്ചു

തൃശ്ശൂര്‍ : തമിഴ്‌നാട് സയന്‍സ് ഫോറത്തിന്റെ പ്രസിദ്ധീകരണസമിതി അംഗങ്ങള്‍ തൃശ്ശൂര്‍ പരിസരകേന്ദ്രം സന്ദര്‍ശിച്ചു. പരിഷത്തിന്റെ പ്രസിദ്ധീകരണങ്ങളെക്കുറിച്ചും അവയുടെ പ്രചരണരീതികളെക്കുറിച്ചും ജനറല്‍ സെക്രട്ടറി മീര ടീച്ചര്‍, പ്രസിദ്ധീകരണ സമിതി കണ്‍വീനര്‍ പി. മുരളീധരന്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടത്തി. തമിഴ്‌നാട് സയന്‍സ് ഫോറത്തിന്റെ പ്രസിദ്ധീകരണസമിതി കണ്‍വീനര്‍ മുഹമ്മദ് ബാദുഷ, ജോ. കണ്‍വീനര്‍ ബാലകൃഷ്ണനടക്കം ഏഴുപേര്‍ പങ്കെടുത്തു. ഇതുവരെയായി 200ലധികം ടൈറ്റിലിലുള്ള പുസ്തകങ്ങളാണ് അവര്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. പുസ്തകപ്രസാധന രംഗത്ത് പരസ്പരം ആശയങ്ങള്‍ പങ്കുവെക്കുന്നതിന് കൂടിച്ചേരാന്‍ …

Read More »

തുരുത്തിക്കര യൂണിറ്റിൽ വനിതാ ദിനാചരണവും ഫിലിം പ്രദർശനവും

തുരുത്തിക്കര : ശാസ്ത്രസാഹിത്യ പരിഷത്ത് തുരുത്തിക്കര യൂണിറ്റിലെ സമതവേദിയുടെ നേതൃത്വത്തിൽ മാർച്ച് 8 ന് തുരുത്തിക്കര ആയുർവേദക്കവലയിൽ എം.കെ.അനിൽ കുമാറിന്റെ വസതിയിൽ അന്താരാഷ്ട്ര വനിതാ ദിനാചരണവും ഫിലിം പ്രദർശനവും സംഘടിപ്പിച്ചു. സമതാവേദി ചെയർപേഴ്സൺ ദീപ്തി ബാലചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗം ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജലജ മോഹനൻ – ഉദ്ഘാടനം ചെയ്തു. ശാസ്ത്രസാഹിത്യ പരിഷത് മുളന്തുരുത്തി മേഖലാപ്രസിഡണ്ട് എ.ഡി.യമുന വനിതാദിന സന്ദേശം നടത്തി. കേരളത്തിലെ മികച്ച രണ്ടാമത്തെ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായി …

Read More »