അദ്ധ്യാപക സംഗമം നടന്നു

ജില്ലാ അദ്ധ്യാപക സംഗമം ഡോ. എം പി വാസുദേവൻ ഉദ്ഘാടനം ചെയ്യുന്നു

കോട്ടയം: വിജ്ഞാനോത്സവം മുതൽ സൂര്യോത്സവം വരെയുള്ള വിവിധ ശാസ്ത്ര വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിന് കോട്ടയം ജില്ലാ കമ്മിറ്റിആഭിമുഖ്യത്തിൽ അദ്ധ്യാപക സംഗമം നടത്തി. ഡിസംബര്‍ 26 ന് നടക്കുന്ന വലയസൂര്യഗ്രഹണ കാഴ്ചയോട് കൂടി സൂര്യോത്സവം സമാപിക്കും. മാനം മഹാത്ഭുതം എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്ത് ഡോ. എം പി വാസുദേവൻ അദ്ധ്യാപക സംഗമം ഉദ്ഘാടനം ചെയ്തു. പി പ്രകാശൻ വിജ്ഞാനോത്സവം കർമ്മ പരിപാടി അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് കെ എ രാജൻ അദ്ധ്യക്ഷനായിരുന്നു. ഡോ. എസ് എം പ്രമീള സ്വാഗതവും പി ജെ സാബു നന്ദിയും പറഞ്ഞു.

You may have missed