അരുവിക്കര ജലസംഭരണി സംരക്ഷണം- ഭീമഹർജി കൈമാറി

0
അരുവിക്കര ജലസംഭരണി സംരക്ഷണ പ്രവർത്തനങ്ങളുടെ തുടർച്ചയായി
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഐ മിനിയ്ക്ക് ഭീമഹർജി കൈമാറുന്നു.

തിരുവനന്തപുരം: കളത്തറ യൂണിറ്റിന്റെ ആഭിമുഖ്യത്തിലുള്ള പ്രാദേശിക ഇടപെടൽ പ്രവർത്തങ്ങളുടെ ഭാഗമായി ജൂലൈ മാസം തുടങ്ങിയ അരുവിക്കര ജലസംഭരണി സംരക്ഷണ പ്രവർത്തനങ്ങളുടെ തുടർച്ചയായി പ്രദേശവാസികളിൽ നിന്നും ഒപ്പിട്ട് വാങ്ങിയ ഭീമഹർജി അരുവിക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഐ. മിനി, അരുവിക്കര വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ നൗഷാദ് എന്നിവർക്ക് കൈമാറി. അരുവിക്കര ജലസംഭരണി പ്രാദേശിക പഠന ഗ്രൂപ്പ് കൺവീനർ അജിത്കുമാർ എച്ച്, ജില്ലാ ജോയിന്റ് സെക്രട്ടറി ബിജുകുമാർ എസ്, നെടുമങ്ങാട് മേഖല പ്രസിഡന്റ് രഞ്ജിത്ത് ജി, കളത്തറ യൂണിറ്റ് പ്രസിഡന്റ് അരുൺ തോന്നയ്ക്കൽ, യൂണിറ്റ് വൈസ് പ്രസിഡന്റ് ചന്ദ്രശേഖരൻ, വിനീഷ്‌ കളത്തറ, അരുവിക്കര യൂണിറ്റ് പ്രസിഡന്റ് ഗണപതി പോറ്റി, അരുവിക്കര യൂണിറ്റ് സെക്രട്ടറി ശ്യാം, വിജയകുമാർ എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *