ആയിരം ശാസ്ത്രക്ലാസുകള്‍ക്ക് ആരംഭമായി

0

പരിഷത്ത് 55-ാം വാര്‍ഷികസമ്മേളനത്തിന്റെ അനുബന്ധമായി നടക്കുന്ന ആയിരം ശാസ്ത്ര ക്ലാസുകള്‍ക്കുള്ള പരിശീലനം പരിഷത്ത് മുന്‍ സംസ്ഥാന പ്രസിഡണ്ട് ഡോ.കെ.പി.അരവിന്ദന്‍ ഉദ്ഘാടനം ചെയ്യുന്നു

സുല്‍ത്താന്‍ ബത്തേരി : മെയ് 11 മുതല്‍ 13 വരെ സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന പരിഷത്ത് 55-ാം വാര്‍ഷികസമ്മേളനത്തിന്റെ അനുബന്ധമായി നടക്കുന്ന ആയിരം ശാസ്ത്ര ക്ലാസുകള്‍ക്ക് തുടക്കമായി. പുത്തൂര്‍വയല്‍ എം.എസ് സ്വാമിനാഥന്‍ റിസേര്‍ച്ച് ഫൗണ്ടേഷനില്‍ നടന്ന ചടങ്ങില്‍ പരിഷത്ത് മുന്‍ സംസ്ഥാന പ്രസിഡണ്ട് ഡോ.കെ.പി.അരവിന്ദന്‍ ഉദ്ഘാടനം ചെയ്തു. സ്വാമിനാഥന്‍ റിസേര്‍ച്ച് ഫൗണ്ടേഷന്‍ തലവന്‍ ഡോ.വി.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
ശാസ്ത്രം എല്ലാവര്‍ക്കും എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രപഞ്ചവും ജീവനും, ശാസ്ത്രവും കപടശാസ്ത്രവും, ശാസ്ത്രവും ജീവിതവും തുടങ്ങിയ വ്യത്യസ്ത മേഖലകളിലായാണ് 1000 ശാസ്ത്ര ക്ലാസുകള്‍ നടക്കുക. ഫെബ്രുവരി മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലായി നടക്കുന്ന ക്ലാസുകള്‍ കുടുംബശ്രീ മിഷന്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍, ജില്ലയിലെ വിവിധ സ്ഥാപനങ്ങള്‍, സാംസ്‌ക്കാരിക-തൊഴില്‍ സംഘടനകള്‍, വിദ്യാലയങ്ങള്‍, വായനശാലകള്‍ എന്നിവയുമായി യോജിച്ചാണ് ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. ഇതിനായുള്ള അധ്യാപക പരിശീലനം നടന്നു.
പരിഷത് ജില്ലാ പ്രസിഡന്റ് പി സുരേഷ് ബാബു, നിര്‍വാഹക സമിതി അംഗം പ്രൊഫ കെ ബാലഗോപാല്‍, ഡോ തോമസ് തേവര, സി ഐ ടി യു ജില്ല പ്രസിഡന്റ് വി.വി ബേബി, എസ് എസ് എ കോര്‍ഡിനേറ്റര്‍ കെ ആര്‍ ഷാജന്‍, കണ്‍വീനര്‍ എം എം ടോമി, ജില്ല സെക്രട്ടറി പി ആര്‍ മധുസൂധനന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *