ആര്‍. ത്രിവിക്രമന്‍ നായര്‍

0

അനുസ്മരണം

തിരുവനന്തപുരം: നെടുമങ്ങാട് യൂണിറ്റിന്‍റെ മുന്‍ പ്രസിഡന്‍റ് ആയിരുന്ന ആര്‍.ത്രിവിക്രമന്‍ നായര്‍ നെടുമങ്ങാടിന്‍റെ വിദ്യാഭ്യാസരംഗത്ത് സമഗ്ര സംഭാവന നല്‍കിയ വ്യക്തിത്വത്തിന്‍റെ ഉടമയായിരുന്നു. അദ്ദേഹത്തിന്‍റെ പതിനാറാം ചരമവാര്‍ഷികമായിരുന്ന 2020ജനുവരി 16_ന് ഠൗണ്‍ യു.പി.സ്കൂളില്‍ ‘മാസിക എങ്ങനെ ഉണ്ടാക്കാം’ എന്ന വിഷയത്തില്‍ യുറീക്ക പത്രാധിപസമിതി അംഗം പി.കെ സുധി കുട്ടികളുമായി സംവദിച്ചു.സമ്പൂര്‍ണ്ണ സാക്ഷരതായജ്ഞവും ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങളും നെടുമങ്ങാട് നഗരസഭയില്‍ വളരെ മികച്ച രീതിയില്‍ നടത്തുന്നതിന് അദ്ദേഹം ചെയ്ത സേവനങ്ങളെപ്പറ്റി മേഖലാ കമ്മിറ്റി അംഗമായ എസ്. ശ്രീകണ്ഠന്‍ നായര്‍ അനുസ്മരിച്ചു. യൂണിറ്റ് പ്രസിഡന്‍റ് ജി.ജെ.പോറ്റി അദ്ധ്യക്ഷനായിരുന്നു. അദ്ധ്യാപകനായ ജെ. ഷാജികുമാര്‍ സ്വാഗതവും വിദ്യാര്‍ത്ഥിയായ ഫിറോസ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *