ആവേശമായി കൂടാളിയിൽ സൗരോത്സവ ക്യാമ്പ്

0
കൂടാളിയിൽ സംഘടിപ്പിച്ച ജില്ലാ തല വലയ സൂര്യഗ്രഹണ നിരീക്ഷണ ക്യാമ്പിൽ കെ.കെ രാഗേഷ് എംപി ഗ്രഹണം നീരിക്ഷിക്കുന്നു.

കണ്ണൂർ: ജില്ലാ ബാലവേദി സബ് കമ്മിറ്റി അക്കാദമികമായി ഏകോപിപ്പിച്ച് വിവിധ സംഘടനകളുടെ സഹകരണത്താൽ സംഘടിപ്പിച്ച സൗരോത്സവം കൂടാളിയിൽ അവേശകരമായ അനുഭവമായി.
നൂറുകണക്കിന് കുട്ടികളും നൂറ് കണക്കിന് രക്ഷിതാക്കളും ബഹുജനങ്ങളുമായി ക്യാമ്പിൽ ആയിരത്തോളം പേർ പങ്കാളികളായി തലേന്ന് തന്നെ കൂടാളി ഹൈസ്കൂളിൽ എത്തിയിരുന്നു. താമസ സൗകര്യവും ഭക്ഷണവും സംഘാടക സമിതി ഒരുക്കി. തിങ്ങി നിറഞ്ഞ സദസ്സിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സൗരോൽസവ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി വി ദിവാകരൻ അധ്യക്ഷത വഹിച്ചു. ശാസ്ത്ര കേരളം പത്രാധിപർ ഓ എം ശങ്കരൻ ആമുഖ പ്രസംഗം നടത്തി. പി.പി ബാബു സ്വാഗതവും കെ രാജേഷ് മാസ്റ്റർ സൗരോൽസവ ക്യാമ്പ് വിശദീകരിച്ചു. കെ പി രാമകൃഷ്ണൻ ക്യാമ്പ് ഡയരക്ടറും പി പി സുനിൽ, പി കെ സുധാകരൻ സഹ ഡയരക്ടറുമായി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
കൂടാളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി പി നൗഫൽ അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളുടെ മുതിർന്ന പ്രവർത്തകർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു ഇ സജീവൻ സ്വാഗതവും ജ്യോതികുമാർ നന്ദിയും പറഞ്ഞു. കൂടാളി ഹയർ സെക്കണ്ടറി സ്കൂളിലെ പ്രിൻസിപ്പാൽ, ഹെഡ്മാസ്റ്റർ, മാനേജർ, പി.റ്റി.എ ഭാരവാഹികൾ അധ്യാപകർ, വായനശാല പ്രവർത്തകർ ,മാധ്യമ പ്രവർത്തകർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. വിവിധ സയൻസ് ചാനലുകൾക്കും മാസികൾക്കും വേണ്ടി ഓൺലൈൻ സംപ്രക്ഷണവും കൂടാളിയിൽ ഒരുക്കിയരുന്നു. പങ്കെടുത്തവരെ 3 ഗ്രൂപ്പുകളായി തിരിച്ച് രാത്രി 12 മണി വരെ വിവിധ പ്രവർത്തനങ്ങൾ നടന്നു. ടി വി.നാരായണൻ, സനൽ മാഷ്, ശ്രീനിവാസൻ മാഷ്, രാജിനി, സി.ലത പപ്പൻ മാഷ്, വിനോദ്, പട്ടൻ ഭാസ്കരൻ, പ്രജീഷ്, പവിത്രൻ മാസ്റ്റർ, വി ഗംഗാധരൻ, കരുണാകരൻ മാസ്റ്റർ, സി.സുരേഷ് ബാബു, സതീശൻ തുടങ്ങിയവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സൗര കണ്ണടക്ക് തിരക്ക് കൂട്ടിയ രക്ഷിതാക്കളെ പ്രയോജനപ്പെടുത്തി കണ്ണട നിർമ്മാണ ക്യാമ്പും സമാന്തരമായി സംഘടിപ്പിച്ചു. ക്യാമ്പിൽ പങ്കെടുത്തവരുടെ കൂടെ നിരിക്ഷണത്തിൽ ബഹു. കെ.കെ രാഗേഷ് എം.പിയും ജന പ്രതിനിധികളും ശാസ്ത്ര വിദ്യാർത്ഥികളും അധ്യാപകരും ഗവേഷകരും ഫോട്ടോ ഗ്രാഫർമാരും പങ്കെടുത്തു. ഗ്രഹണ സമയത്ത് ഭക്ഷണം കഴിച്ച് അന്ധവിശ്വാസം തകരട്ടെ എന്ന് ഉദ്ഘോഷിച്ചു.
കൂടാളിയിലെ സംഘാടനത്തിൽ ജില്ലാ പഞ്ചായത്ത്, പൊതുവിദ്യാഭ്യാസ വകുപ്പ്, ലൈബ്രറി കൗൺസിൽ, സയൻസ് ക്ലബ്ബ്, ബാലസംഘം, വിവിധ ക്ലബുകൾ എന്നിവർ പങ്കാളിയായി.

Leave a Reply

Your email address will not be published. Required fields are marked *