ചമ്പാട് :കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ പാനൂർ മേഘലാ ജനോൽസവത്തിന് മീത്തലെ ചമ്പാട് തുടക്കം കുറിച്ചു.എൻ.ഇന്ദിരയുടെ അധ്യക്ഷതയിൽ ചേർന്ന കൂട്ടായ്മയിൽ പരിഷത്ത് കലാകാരികളായ കെ.വിനീതയും കെ.ബബിതയും ഒരു ധീരസ്വപ്നം എന്ന കവിത അവതരിപ്പിച്ചു. ഇന്ത്യൻ ഭരണഘടനയെ നെഞ്ചിലേറ്റുന്ന പ്രതിജ്ഞ റിപ്പബ്ലിക് ദിനത്തിൽ ലെഫ്.കേണൽ കെ.കെ.രാഘവൻ ചൊല്ലിക്കൊടുത്തു. പരിഷത്ത് ജില്ലാ പ്രസിഡണ്ട് പ്രൊഫ: കെ.ബാലൻ മുഖ്യ ഭാഷണം നടത്തി.കെ.ഹരിദാസൻ സ്വാഗതവും പി.സുവർണ്ണൻ നന്ദിയും പറഞ്ഞു. റിപ്പബ്ളിക് ദിനത്തിൽ വേറിട്ട ഒരു പരിപാടിയായി ജനോൽസവം. തുടർന്ന് വിവിധ കേന്ദ്രങ്ങളിൽ നാടകം, ചൊൽക്കാഴ്ച, ക്ലാസുകൾ എന്നിവ നടത്തും