എലവഞ്ചേരി യൂണിറ്റ് സമ്മേളനം

ശാസ്ത്രസാഹിത്യ പരിഷത്ത് എലവഞ്ചേരി യൂണിറ്റ് സമ്മേളനം മാര്‍ച്ച്29ന് സയൻസ് സെന്ററിൽ വച്ച് നടന്നു.സമ്മേളനം എലവഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ശിവരാമൻ ഉദ്ഘാടനം ചെയ്തു. CPIM LC സെക്രട്ടറി കെ രാജേഷ്, വാർഡ് മെമ്പർ കെ പ്രകാശൻ എന്നിവർ സമ്മേളനത്തിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സംഘടനാ രേഖയും സ്റ്റീഫൻ ഹോക്കിങ്ങിസ് അനുസ്മരണവും പരിഷത്ത് ജില്ല കമ്മിറ്റി അംഗം പ്രദോഷ് കുനിശ്ശേരിയും യൂണിറ്റ് വാർഷിക റിപ്പോർട്ട് യൂണിറ്റ് സെക്രട്ടറി ആർ രാജേഷും അവതരിപ്പിച്ചു. സമ്മേളനത്തിൽ പരിഷത്ത് ജില്ലാ ട്രഷറർ കെ അരവിന്ദാക്ഷൻ, ജില്ലാ ജോ.സെക്രട്ടറി കെ സുനിൽ കുമാർ, ജില്ലാ കമ്മിറ്റി അംഗം എം മോഹനൻ, മേഖല പ്രസിഡണ്ട് മനോജ്, സെക്രട്ടറി സുമേഷ് എന്നിവർ സം സാരിച്ചു.‌

Share

Leave a Reply

Your email address will not be published. Required fields are marked *