എല്‍.ഇ.ഡി ബള്‍ബ് നിര്‍മാണ പരിശീലനം നടത്തി

ശാസ്ത്രസാഹിത്യ പരിഷത്ത് കരിമുകള്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ എല്‍.ഇ.ഡി ബള്‍ബ്, ട്യൂബ് എന്നിവയുടെ നിര്‍മാണപരിശീലനം നടത്തി. മുളന്തുരുത്തി സയന്‍സ് സെന്റര്‍ പ്രവര്‍ത്തകരാണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്.സയന്‍സ് സെന്റര്‍ രജിസ്ട്രാര്‍ പി.എ.തങ്കച്ചന്‍ പ്രാദേശിക ഉല്പാദനവും സമ്പദ്ഘടനയും എന്ന വിഷയത്തില്‍ ക്ലാസെടുത്തു. പരിശീലന പരിപാടി പഞ്ചായത്തംഗം കെ.എ.അബ്ദുള്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു. സി.ആര്‍.സുകുമാരന്‍ അധ്യക്ഷനായി. പി.എം.സുകുമാരന്‍, പി.വി.ബാബു, അംബിക ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.