കോഴിക്കോട് : ജില്ലാ കമ്മിറ്റി മുൻ ട്രഷറർ എ കെ ബാലൻ (60)വിടവാങ്ങി. നിരവധി വർഷങ്ങളായി ജില്ലാ കമ്മിറ്റിയിലെ മുൻനിര പ്രവർത്തകനായിരുന്നു. ബാലുശ്ശേരി മേഖലയുടെ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു.
അക്ഷര കേരളം പ്രൊജക്ടിൽ അസി.പ്രൊജക്ട് ഓഫീസറായും സേവനമനുഷ്ഠിച്ചു. അത്തോളി ഗവ ഹയർ സെക്കന്ററി സ്കൂളിൽ ദീർഘകാലം മലയാളം അധ്യാപകനായിരുന്നു. കോക്കല്ലൂർ ഗവ. ഹയർ സെക്കന്ററി സ്കൂൾ പ്രഥമാധ്യാപകനായും പ്രവർത്തിച്ച അദ്ദേഹം നടക്കാവ് ഗവ ഹയർ സെക്കന്ററി സ്കൂൾ പ്രഥമാധ്യാപകനായാണ് വിരമിച്ചത്. അത്തോളിയിലെ സാമൂഹ്യ രാഷ്ട്രീയ രംഗത്ത് സജീവസാന്നിധ്യമായിരുന്നു എ കെ ബാലന്‍.

Leave a Reply

Your email address will not be published. Required fields are marked *

You may have missed