ഐ.ആർ.ടിസി ബാലോത്സവം

പാലക്കാട്: ശാസ്ത്ര പരീക്ഷണങ്ങൾ, കളികൾ, പാട്ടുകൾ, കൈയെഴുത്ത് പത്ര നിർമ്മാണം എന്നീ ഇനങ്ങളുമായി പരിഷത്ത് ഐ.ആർ.ടി.സി. യൂണിറ്റിന്റെ നേതൃത്വത്തിൽ ബാലോത്സവം സംഘടിപ്പിച്ചു. ഇന്ദ്രജിത്ത് ശാസ്ത്രപരീക്ഷണങ്ങൾക്കും ജിജിൻ, പ്രജീഷ് എന്നിവര്‍ കളി, പാട്ടുകള്‍ എന്നിവയ്ക്കും നേതൃത്വം നൽകി. കൈയെഴുത്ത് പത്ര നിർമ്മാണമായിരുന്നു രണ്ടാം ദിവസത്തെ പ്രധാന ആകർഷണം. ജയ് സോമനാഥ്, അഞ്ജന, അഭിലാഷ്, നിഖിൽ. കെ, രമ, റെനില, സ്നേഹ തുടങ്ങിയവർ നേതൃത്വം നൽകി. കല്പനചൌള എന്ന പേരിൽ രൂപീകരിച്ച ബാലവേദിയുടെ ഭാരവാഹികളായി ഗോപിക എൻ (പ്രസിഡന്റ്), അമൽ കൃഷ്ണ വി.എസ് (വൈസ് പ്രസിഡന്റ്), രേഷ്മ കെ (സെക്രട്ടറി), സൂര്യദേവ് പി (ജോയിന്റ് സെക്രട്ടറി), രശ്മി കെ (ട്രഷറർ), അഞ്ജന (ബാലവേദി കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.

You may have missed