ഓരോരുത്തരും തുല്യതക്കായി വനിതാ ദിനാചരണം
കാസര്‍ഗോഡ്: അന്താരാഷ്ട വനിതാദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് പരിഷത്ത് ഭവനിൽ ജില്ലാ കമ്മറ്റിയുടെയും ജന്റർ വിഷയ സമിതിയുടേയും നേതൃത്വത്തിൽ ജൻറർ സംഗമം സംഘടിപ്പിച്ചു.
ജീവിതം കരുപ്പിടിപ്പിക്കുന്നതിനും പ്രതിസന്ധികളെ അതിജീവിക്കുന്നതിനു മായി വ്യത്യസ്ത മേഖലകളിൽ കഴിവും ഇച്ഛാശക്തിയും തെളിയിച്ച് മുന്നോട്ട് പോകുന്ന ഏതാനും സ്ത്രീകളുടെ അവരുടെ ജീവിതാനുഭവങ്ങൾ പങ്കുവെച്ചു.ബസ് ഡ്രൈവർ റീന കരുവാച്ചേരി, എൻഡോസൾഫാൻ പോരാളി മുനീസ അമ്പലത്തറ, ട്രാൻസ് ജന്റർ വിഭാഗത്തിന്റെ കരുത്തുറ്റ പ്രതിനിധി ഇഷാ കിഷോർ, തെങ്ങ് കയറ്റം, കാട് കൊത്തൽ, പ്ലംബിംഗ്, കിണർ റിചാർജിംഗ്, തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന രമണി, ഷൈനി, ഷീബ, ഭാർഗ്യവി തുടങ്ങിയവർ, ‘സോപ്പ് പൗഡർ യൂണിറ്റ് നടത്തുന്ന ബിന്ദു, അഭിനേതാവായ ഗീത തുടങ്ങിയവർ സംബന്ധിച്ചു.
കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഗംഗാ രാധാകൃഷ്ണൻ ഉൽഘാടനം നിർവ്വഹിച്ചു. ജന്റർ വിഷയ സമിതി ചെയർപേഴ്സൺ റീന അധ്യക്ഷത വഹിച്ചു. വനിതാ ദിന സന്ദേശം വി വി ശാന്ത ടീച്ചർ അവതരിപ്പിച്ചു. വി ടി കാർത്യായണി ഉപഹാര സമർപ്പണം നടത്തി.എം ഗോപാലൻ, പി കുഞ്ഞിക്കണ്ണൻ, കെ പ്രേംരാജ്, പത്മിനി ടീച്ചർ, സബിത എന്നിവർ സംസാരിച്ചു. കൺവീനർ കെ വി സുശീല സ്വാഗതവും വി പി സിന്ധു നന്ദിയും പറഞ്ഞു.
കണ്ണൂര്‍: ഇരിട്ടി യൂണിറ്റും, നന്മ പബ്ലിക് ലൈബ്രറിയും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി വനിതാ കൂട്ടായ്മയും തൊഴിൽ നൈപുണി പരിശീലനവും 2020 മാർച്ച് 10 ഉച്ചയ്ക്ക് ശേഷം 2 മണിമുതൽ ഇരിട്ടി മേലേ സ്റ്റാൻഡ് വ്യാപാര ഭവനിൽ വെച്ച് നടന്നു.
ഇരിട്ടി നഗരസഭാ ഉപാദ്ധ്യക്ഷ, കെ സരസ്വതി ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലർ പി വി പ്രേമവല്ലി അധ്യക്ഷത വഹിച്ചു. കെ കവിത, ലിസി എന്നിവർ തൊഴിൽ അനുഭവങ്ങൾ പങ്കുവെച്ചു. വി പി സതീശൻ, കെ മനോജ്, പി ഹരീന്ദ്രൻ, വി എം നാരായണൻ, എന്നിവർ ആശംസകൾ അർപ്പിച്ചു.
ഇരിട്ടി ഹയർസെക്കണ്ടറി സ്കൂൾ പ്രവൃത്തി പരിചയ അധ്യാപിക രാജിനി ടീച്ചർ കുളിസോപ്പ്, അലക്ക് സോപ്പ്, ഡിറ്റർജൻറ് എന്നിവ നിർമ്മിക്കുന്നതിനുള്ള പരിശീലനം നൽകി. കെ സുരേശൻ “സോപ്പിന്റെ ശാസ്ത്രവും രാഷ്ട്രീയവും” എന്ന വിഷയത്തിൽ ക്ലാസെടുത്തു. സുമ സുധാകരൻ സ്വാഗതവും സുജ എ ആർ നന്ദിയും പറഞ്ഞു. പരിശീലന പരിപാടിയിൽ 35 വനിതകൾ പങ്കെടുത്തു. സന്തോഷ് കൊയിറ്റി, കെ മോഹനൻ, മിനി ആർ കെ എന്നിവർ നേതൃത്വം നല്കി.